പൈൽസ് രോഗം കൊണ്ടുണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ.. നിങ്ങൾ ബാത്റൂമിൽ പോകുന്ന സമയത്ത് ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ശ്രദ്ധിക്കണം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് ഒരുപാട് പേര് പരിശോധനയ്ക്ക് വരുമ്പോൾ മടിച്ചുമടിച്ച് മുന്നിൽ ഇരിക്കുന്നത് കാണാറുണ്ട്.. നമ്മൾ എന്താണ് പ്രശ്നം എന്ന് ചോദിക്കുമ്പോൾ അത് ഡോക്ടറെ ഒരു കാര്യമുണ്ട് എന്ന് പറഞ്ഞ് എല്ലാവരെയും ഒന്ന് നോക്കുന്നത് കാണാം.. ഇത് പ്രധാനമായും ആളുകൾ കരുതുന്നത് എന്താണെന്ന് വെച്ചാൽ ഇത് വരുന്നത് എന്തോ ഒരു അപരാധം ചെയ്ത പോലെയാണ് പലരും മൂലക്കുരു എന്ന അസുഖത്തെ കാണുന്നത്.. മൂലക്കുരു അഥവാ പൈൽസ് നമ്മൾ മെഡിക്കൽ ടേംസ് ഹെമറോയിഡ് എന്ന് പറയുന്നു.. അപ്പോൾ ഇത് പലതരത്തിൽ വരുന്നുണ്ട്.. ഇതിൻറെ പ്രധാന ബുദ്ധിമുട്ട് എന്ന് പറഞ്ഞാൽ കഠിനമായ വേദന ആണ്.. വേദനയോടൊപ്പം ചിലർക്ക് അസഹ്യമായി ചൊറിച്ചിലും..

നീർക്കെട്ട് വന്നതായും കാണാറുണ്ട്.. അപ്പോൾ ഈ ഒരു പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ആദ്യം തന്നെ പറയട്ടെ എന്താണ് ഈ പൈൽസ് എന്ന് പറയുന്നത്.. പൈൽസ് എന്നുവച്ചാൽ നമ്മുടെ മലദ്വാരത്തിന് പുറകിലായി ഞരമ്പുകൾ തടിച്ച വീങ്ങി വീക്കം വരുന്നതാണ് പൈൽസ് എന്ന് പറയുന്ന രോഗം.. ഇത് രണ്ടു തരത്തിലുണ്ട്.. ഇത് അകത്തും വരാറുണ്ട് അതുപോലെ തന്നെ പുറത്തും വരാറുണ്ട്.. ഉള്ളിൽ വരുന്ന നമ്മൾ ഇന്റേണൽ എന്ന് പറയുന്നു..

ഈ തരത്തിലുള്ള പൈൽസ് സാധാരണ ബുദ്ധിമുട്ടുകളും അതുപോലെ വേദനകളും ഒന്നും തന്നെ ഉണ്ടാകാറില്ല.. പക്ഷേ ഇതിൻറെ പ്രശ്നം എന്താണെന്ന് വെച്ചാൽ ബ്ലീഡിങ് ഉണ്ടാകും.. അതുകൊണ്ടുതന്നെ പല ആളുകളും ഇത് തിരിച്ചറിയാറില്ല.. അതിൻറെ ഒരു പ്രധാന കാരണം നമ്മൾ ഇപ്പോൾ യൂസ് ചെയ്യുന്നത് യൂറോപ്യൻ ക്ലോസറ്റ് ആണ്.. ഇതിൽ ഉപയോഗിക്കുമ്പോൾ നമ്മൾ സാധാരണ ഫ്ലഷ് ചെയ്ത് കളയുകയാണ് ചെയ്യുന്നത്.. അതിലേക്ക് ആരും ശ്രദ്ധിക്കാറില്ല.. അത് വെള്ളത്തിലേക്ക് പോകുമ്പോൾ ആരുംതന്നെ ബ്ലഡ് കാണാറില്ല.. പക്ഷേ അതുപോലെ എല്ലാ പുറത്തുവരുന്ന പൈൽസ്.. ഇത് ഒരു തടിപ്പ് ആയിട്ട് നമുക്ക് തൊടുമ്പോൾ തന്നെ ഫീല് ചെയ്യാൻ പറ്റും..