നടുവേദന ഉള്ളവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ.. നടുവേദന കാലിലേക്ക് പടരുകയാണെങ്കിൽ സൂക്ഷിക്കുക..

ഇന്ന് സംസാരിക്കാൻ പോകുന്നത് നമ്മൾ എല്ലാവരും പ്രധാനമായും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖത്തെക്കുറിച്ചാണ് അതായത് നടുവേദന.. നടുവേദന അല്ലെങ്കിൽ സയാറ്റിക.. സയാറ്റിക എന്ന് പറയുന്നത് ടൈപ്പ് ഓഫ് നടുവേദന മാത്രമാണ്.. നടുവേദന എന്ന് പറയുമ്പോൾ നടുവിന് മാത്രം ഉണ്ടാകുന്നതാണ് എന്നാൽ സയാറ്റിക എന്ന് പറയുന്നത് നടുവിൽ നിന്ന് കാലിലേക്ക് വരുന്ന അല്ലെങ്കിൽ പടർന്നു പിടിക്കുന്ന വേദന.. സയാറ്റിക് നേർവ് എന്ന് പറയുന്നത് നമ്മുടെ നട്ടെല്ലിൽ നിന്ന് പുറപ്പെടുന്ന കാലിലേക്ക് പോകുന്ന ഒരു നാഡിയുടെ പേരാണ് ഇത്..

ഈ നാടിവഴി ഉള്ള വേദനിക്കാണ് സയാറ്റിക്ക എന്ന് പറയുന്നത്.. സാധാരണഗതിയിൽ ഒരു 80 മുതൽ 90% വരെ ഡിസ്കിന്റെ തള്ളിച്ചു കൊണ്ട് അല്ലെങ്കിൽ തേയ്മാനം കൊണ്ട് അല്ലെങ്കിൽ ഞരമ്പുകളിൽ നീർക്കെട്ട് ഉണ്ടാകുന്നതുകൊണ്ട് ഉണ്ടാകുന്ന അവസ്ഥ.. എന്നാൽ മറ്റുള്ള കാരണങ്ങളും ഈ ഒരു അസുഖത്തിൽ പെടുന്നുണ്ട് എന്നുള്ളതും യാഥാർത്ഥ്യമാണ്..

നമ്മുടെ നട്ടെല്ലിന്റെ ഒരു കുഷ്യൻ പോലുള്ള ഒരു സ്ട്രക്ച്ചറാണ് ഡിസ്ക്..ഈ ഡിസ്ക് കാലക്രമേണ നമ്മൾ എന്തെങ്കിലും കുനിഞ്ഞുനിന്ന് വർക്ക് ചെയ്യുമ്പോൾ അല്ലെങ്കിൽ ഒരുപാട് വർക്ക് വന്ന് നിന്ന് അല്ലെങ്കിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഈ ഡിസ്ക്കിന്റെ തേയ്മാനം കാരണം ഡിസ്ക് ചെറുതായി ബാക്കിലേക്ക് തള്ളുന്നു.. ഇങ്ങനെ തള്ളുമ്പോൾ അതിന് തൊട്ട് സൈഡിലുള്ള ഞരമ്പുകൾക്ക് ഇതിൻറെ എഫക്ട് കാരണം ആ ഞരമ്പുകൾക്ക് വീക്കം സംഭവിക്കുകയും.. ആ നാടുകളിലൂടെ പുറത്തേക്ക് വരുന്ന നർവുകൾക്ക് നീർക്കെട്ട് സംഭവിക്കുകയും ചെയ്യുന്നു.. അപ്പോഴാണ് നടുവേദന കാലിലേക്ക് പകരുന്നത്..