എന്താണ് ചെള്ള് പനി… ഇവയുടെ പ്രധാന ലക്ഷണങ്ങളും ഇവ വരാനുള്ള പ്രധാന കാരണങ്ങളും എന്തെല്ലാം.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് സംസാരിക്കാൻ പോകുന്നത് കുട്ടികളിലും മുതിർന്നവരിലും ഇപ്പോൾ കണ്ടുവരുന്ന സ്ക്രബ് ടൈഫസ് അഥവാ ചെള്ള് പനിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.. എലി അണ്ണാൻ മുയൽ തുടങ്ങിയ മൃഗങ്ങളിൽ കാണപ്പെടുന്ന ചെള്ളുകളാണ് ഇത് പരത്തുന്നത്.. ഈ ചെള്ളൂകളുടെ മുട്ട വിരിഞ്ഞ ഉണ്ടാകുന്ന ലാർവ കടിക്കുന്നത് വഴിയാണ് ഈ ബാക്ടീരിയ മനുഷ്യരിലേക്ക് എത്തുന്നത്.. നമ്മുടെ വീടിനു ചുറ്റുമുള്ള കാട്ടുചെടികളും അതുപോലെ പുൽ പ്രദേശങ്ങളിൽ നിന്നാണ് ഈ ലാർവകൾ അതുപോലെ ചെള്ള്കളുടെയും ഇഷ്ടപ്പെട്ട ആവാസ കേന്ദ്രം.. ഈ ലാർവ കടിച്ച് 10 മുതൽ 14 ദിവസം ആവുമ്പോൾ തന്നെ സാധാരണയായി ലക്ഷണങ്ങൾ കാണിക്കാറുണ്ട്..

ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. സാധാരണയായി വിറയലോടുകൂടിയ ശക്തിയായി ഉണ്ടാകുന്ന പനി.. തലവേദന.. കണ്ണുകൾക്ക് ഉണ്ടാകുന്ന ചുവപ്പ്.. പേശി വേദന.. കഴലകൾക്ക് ഉണ്ടാകുന്ന വീക്കം.. ചിലപ്പോൾ ചുമ അതുപോലെ ശ്വാസംമുട്ടൽ തുടങ്ങിയവ ഒക്കെയാണ് ലക്ഷണങ്ങൾ..

ഈ ലാർവ കടിച്ച സ്ഥലത്ത് ഒരു ചുവന്ന തടിപ്പ് പോലെ വരുകയും പിന്നീട് അത് കറുത്ത വ്രണമായി മാറുകയും ചെയ്യാറുണ്ട്.. പക്ഷേ ഈ വ്രണത്തിന് വേദന ഒന്നും തന്നെ ഉണ്ടാകാറില്ല.. അതുകൊണ്ടുതന്നെ അത് ആരും ശ്രദ്ധിക്കാറില്ല.. ഇത് സാധാരണയായി കാണപ്പെടുന്നത് കക്ഷത്ത് അതുപോലെ കഴുത്തിൽ..ജനനേന്ദ്രിയങ്ങളിൽ ഒക്കെ ആണ്.. അതുകൊണ്ടുതന്നെ ഇത് പലപ്പോഴും കണ്ണിൽ പെടാറില്ല..