എല്ലിന്റെ ആരോഗ്യം സംരക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.. എല്ല് തേയ്മാനം വരാതിരിക്കാനും പരിഹരിക്കാനും ഉള്ള മാർഗങ്ങൾ..

നമ്മുടെ ശരീരത്തിന് രൂപവും ഭാവവും ദൃഢതയും സ്വതന്ത്ര ചലനവും നൽകുന്നതിന് നമ്മുടെ എല്ലുകൾക്കും സന്ധികൾക്കും ഉള്ള പങ്ക് വളരെ പ്രാധാന്യമുള്ളതാണ്.. ജീവിത ദൈർഘ്യം കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രായമാകുംതോറും ഉണ്ടാകുന്ന രോഗങ്ങളിൽ നമ്മുടെ ജീവിത നിലവാരത്തെ വളരെ ഗൗരവമായി ബാധിക്കുന്ന പ്രശ്നങ്ങളാണ് സന്ധി തെയ്മനവും അസ്ഥി ബലക്ഷയവും.. പിന്നെ 60 വയസ്സ് കഴിഞ്ഞ ആളുകളിൽ ഏകദേശം 15 ശതമാനം പേരും സന്ധി തെയ്മാനത്തിന്റെ വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്..

നമ്മുടെ ശരീരഭാരം മുഴുവൻ താങ്ങുന്നത് നമ്മുടെ കാലുകളിലാണ്.. അതുകൊണ്ടുതന്നെ ഓസ്റ്റിയോ ആർത്രൈറ്റിസ് അല്ലെങ്കിൽ സന്ധി തേയ്മാനം കാണപ്പെടുന്നത് നമ്മുടെ ഇടുപ്പ് സന്ധിയിലും അതുപോലെ മുട്ട് സന്ധിയിലുമാണ്.. എന്തൊക്കെയാണ് ഈ സന്ധി തേയ്മാനത്തിന്റെ ലക്ഷണങ്ങൾ.. രാവിലെ എഴുന്നേൽക്കുമ്പോൾ മുട്ടിൽ അനുഭവപ്പെടുന്ന മുറുക്കം.. നടക്കുമ്പോൾ ഉള്ള വേദന.. പടികൾ കയറിയിറങ്ങുമ്പോൾ ഉണ്ടാകുന്ന വിഷമം.. ടോയ്‌ലറ്റിൽ പോയി എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്..

നീർക്കെട്ട് അതുപോലെ രൂപ വ്യത്യാസം ഇവയൊക്കെ സാധാരണ പ്രശ്നങ്ങൾ.. പ്രായമാകുന്തോറും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എങ്കിലും ഇത്തരം ലക്ഷണങ്ങൾ എല്ലാവരിലും പ്രകടമാകാറില്ല.. ശരീരഘടനയിലും ജീവിത നിലവാരത്തിലുമുള്ള പല ഘടകങ്ങളും ഈ ഓസ്റ്റിയോ ആർത്രൈറ്റിസിനെ കാരണമാകാം.. ആരിലൊക്കെയാണ് കൂടുതലായും ഓസ്റ്റിയോ ആർത്രൈറ്റിസ് കാണപ്പെടുന്നത് എന്ന് കണ്ടുപിടിച്ചാൽ നമുക്ക് ഈ രോഗത്തെ തടയാൻ സാധിക്കും..