എല്ലാ തലവേദനകളും ബ്രെയിൻ ട്യൂമർ ആണോ.. ഇതെങ്ങനെ തിരിച്ചറിയാം.. ബ്രെയിൻ ട്യൂമറിന്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

തലവേദന ഒരു പ്രാവശ്യമെങ്കിലും വരാത്ത ആളുകൾ ഉണ്ടാവില്ല.. ഒരു പ്രാവശ്യം തലവേദന വരുമ്പോൾ അത് കാര്യമാക്കില്ല പക്ഷേ രണ്ടുമൂന്നു പ്രാവശ്യം അടുപ്പിച്ച് വരുമ്പോൾ നമുക്കൊരു സംശയം വരാം ഇതു വല്ല ബ്രെയിൻ ട്യൂമർ വല്ലതുമാണോ എന്ന്.. സാധാരണയായിട്ട് ബ്രെയിൻ ട്യൂമർ ഉള്ള രോഗികൾക്ക് 30 മുതൽ 70% വരെ രോഗികൾക്ക് അത് തലവേദന ആയിട്ടാണ് തുടങ്ങുന്നത്.. പക്ഷേ അതേസമയം തലവേദന ഉള്ള ആൾക്കാർക്ക് ഒരു ശതമാനം പോലും ബ്രെയിൻ ട്യൂമർ ഉണ്ടാവാറില്ല.. അതിനർത്ഥം തലവേദന ബ്രെയിൻ ട്യൂമറിന്റെ ലക്ഷണം ആണെങ്കിൽ തന്നെ അത് അല്ലാത്ത ഒരുപാട് അസുഖങ്ങളുണ്ട് തലവേദന ഉണ്ടാക്കുന്നത്.. അതുകൊണ്ടുതന്നെ ഒരിക്കലും തലവേദന ഉള്ള ആളുകൾക്കെല്ലാം ബ്രയിൻ ട്യൂമർ ആണ് എന്ന് പറയാൻ കഴിയില്ല..

പക്ഷേ അതേ സമയം ബ്രയിൻ ട്യൂമർ കൊണ്ട് ഉണ്ടാകുന്ന തലവേദന നമ്മൾ എങ്ങനെയാണ് അറിഞ്ഞിരിക്കേണ്ടത്.. സാധാരണ തലയോട്ടിക്ക് അകത്താണ് തലച്ചോറ് ഇരിക്കുന്നത് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം.. അതിനകത്ത് നിശ്ചിത അളവിലുള്ള ടിഷ്യു ഉണ്ട്.. അതിനകത്ത് ബ്രെയിൻ ഉണ്ട് രക്തം ഉണ്ട്.. തലയോട്ടിക്കുള്ളിൽ തലച്ചോറും ബാക്കിയുള്ള ടിഷ്യൂസും ഒരു നിശ്ചിത അളവിൽ ഉണ്ട്.. അപ്പോൾ അതിനകത്ത് കൂടെ ഒരു ട്യൂമർ വളർന്നു വരുമ്പോൾ തലയോട്ടിക്ക് ഉള്ളിൽ ഉണ്ടാകുന്ന സമ്മർദ്ദം വളരെ കൂടുതൽ ആവുകയും അത് തലവേദനകൾ ആയിട്ടും മറ്റു ലക്ഷണങ്ങൾ ആയിട്ടും വരുന്നു..

ഇത്തരം ലക്ഷണങ്ങളിലാണ് കടുത്ത തലവേദന ഉണ്ടാകുന്നത്.. പ്രേം ചുമർ കൊണ്ടുണ്ടാകുന്ന തലവേദനയ്ക്ക് പുറമെ മറ്റു ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്.. ഒന്നാമത്തെ എന്താണെന്ന് വെച്ചാൽ സാധാരണ ഇത്തരം തലവേദനകൾ ഉണ്ടാകുമ്പോൾ ഇത് കണ്ണിൻറെ ഞരമ്പുകളെ ബാധിക്കും.. കണ്ണിൻറെ ഞരമ്പിന്റെ അറ്റത്ത് നീർക്കെട്ട് ഉണ്ടാവും.. അങ്ങനെയാവുമ്പോൾ രോഗിക്ക് തലച്ചോറിനുള്ളിൽ സമ്മർദം കൂടുതലാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും..