മലബന്ധം ഉണ്ടാക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ.. ഇത്തരം ഭക്ഷണ രീതികൾ നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ മലബന്ധം എന്ന പ്രശ്നം പൂർണമായി മാറി കിട്ടും.. വിശദമായി അറിയുക..

പല ആളുകളും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം എന്നുള്ളത്.. പല ആളുകളും പലപല മരുന്നുകളും ഉപയോഗിച്ച് നോക്കും.. പല പല പൊടികൈകൾ ചെയ്തുനോക്കും എന്നിട്ടും ഇതൊന്നും ശരിയാവുന്നില്ല.. വയറ് ഇളകുന്നില്ല വയറ്റിൽ നിന്നും ഒന്നും പോകുന്നില്ല.. വയറിൽ നിന്നും പോയാൽ തന്നെ നമുക്കൊരു കൃത്യമായ മല ശോധന ലഭിക്കുന്നില്ല.. ഒരു സാറ്റിസ്ഫാക്ഷൻ ലഭിക്കുന്നില്ല എന്നുള്ളത് പല രോഗികളും പറയുന്ന കാര്യമാണ്.. പലകാരണങ്ങളും അതിനു പിന്നിലുണ്ട്.. അപ്പോൾ നമുക്ക് എന്തൊക്കെയാണ് മലബന്ധം കൺട്രോൾ ചെയ്യാൻ വേണ്ടി അല്ലെങ്കിൽ കൃത്യമായ മല ശോധന ലഭിക്കുവാൻ വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത് ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്..

അപ്പോൾ ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം ഈ മലബന്ധമുള്ള ആളുകൾ അവരുടെ ഭക്ഷണരീതിയിൽ ക്രമീകരണം വരുത്തുക എന്നുള്ളത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.. അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഫൈബർ അടങ്ങിയ അതായത് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നുള്ളതാണ്.. സാധാരണ വെറും പ്രോട്ടീൻസ് അതുപോലെ ഫാറ്റ് മാത്രം കഴിക്കുകയും.. നാരുകൾ ഇല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്ന ആളുകളിൽ മലത്തിൻറെ അളവ് വളരെയധികം കുറയുകയും അതുവഴി മലബന്ധം ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാവുന്നു..

സാധാരണ ഫൈബർ എന്ന് പറയുമ്പോൾ അത് നമ്മുടെ വൻകുടലിലെ ചൂലിന്റെ പണിയാണ് എടുക്കുന്നത് അത് നമ്മുടെ വൻകുടലിൽ ഉണ്ടാവുന്ന വിസർജ്യ വസ്തുക്കളെയും ഭക്ഷണ അവശിഷ്ടങ്ങളെയും അടിച്ചു തെളിച്ച പുറത്തേക്ക് തള്ളാനുള്ള ഒരു വസ്തുവായിട്ടാണ് സാധാരണ ഫൈബർ ഉപയോഗപ്പെടുത്തുന്നത്.. അതുകൊണ്ടുതന്നെ ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണരീതിയിൽ ഉൾപ്പെടുത്തുക എന്നതാണ് ഇതിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്..