ന്യൂട്രിയൻസിന്റെ കുറവുമൂലം ശരീരത്തിന് ഉണ്ടാകുന്ന പ്രധാന രോഗങ്ങൾ.. ന്യൂട്രിയൻസ് ശരീരത്തിന് ലഭിക്കുവാനായി എന്തെല്ലാം ശ്രദ്ധിക്കണം.. ഇതിൻറെ കുറവ് നമുക്ക് എങ്ങനെ പരിഹരിക്കാം..

നിർഭാഗ്യകരം എന്ന് പറയട്ടെ പല ന്യൂട്രിയൻസിന്റെയും അഭാവം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് പലതരത്തിലുള്ള അസുഖങ്ങൾ നമുക്ക് ഉണ്ടാവുന്നത്.. അപ്പോൾ നമുക്ക് ഭക്ഷണത്തിൽ കിട്ടുന്നത് തന്നെയാണ് ഏറ്റവും നല്ലത്.. പക്ഷേ ഭക്ഷണത്തിൽ അത് പലപ്പോഴും അപര്യാപ്തമായി വരുന്നു.. കഴിഞ്ഞദിവസം ഒരു അമ്മച്ചിയുടെ അടുത്ത് ഗുളികകളുടെ എണ്ണം കുറയ്ക്കുവാൻ വേണ്ടി എല്ലാ ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുക.. എന്നുപറഞ്ഞ് അത് പറ്റുമോ എന്ന് ചോദിച്ചപ്പോൾ അവര് പറഞ്ഞു അതിനേക്കാൾ ഭേദം ഒരു ഗുളിക കഴിക്കുന്നതാണ് എന്നാണ്.. പലപ്പോഴും നമുക്ക് എളുപ്പവഴികളാണ് ഏറ്റവും ഇഷ്ടം.. എന്നാൽ പലപ്പോഴും നമുക്ക് ഗുളികകളിൽ നിന്ന് പോലും കിട്ടാത്ത അല്ലെങ്കിൽ ഭക്ഷണത്തിൽ നിന്ന് പോലും കിട്ടാത്ത ചില ന്യൂട്രിയൻസ് പോലുമുണ്ട്.. അപ്പോൾ അതിനെ നമ്മൾ എന്താണ് ചെയ്യുക..

അതിന് ഏറ്റവും നല്ല ഉദാഹരണം വൈറ്റമിൻ ഡീ ത്രീ തന്നെയാണ്.. നമുക്ക് വെയിലിൽ നിന്നും വളരെ ഫ്രീയായി ലഭിക്കുന്ന ഒരു സംഗതിയാണ് പക്ഷേ 95% ആളുകൾക്കും വൈറ്റമിൻ ഡീ കുറവാണ്.. ഈ വൈറ്റമിൻ ഡി യുടെ നോർമൽ ലെവൽ എന്ന് പറയുന്നത് 30 നാനോഗ്രാം ബ്ലഡ് ആണ്.. പക്ഷേ ചിലപ്പോൾ ആളുകൾക്ക് 20 താഴെ അല്ലെങ്കിൽ പത്തിൽ താഴെയായിട്ടാണ് കണ്ടുവരുന്നത്.. ഈ 30 എന്ന് പറയുന്ന ലെവൽ നമുക്ക് ഒരു തൃപ്തികരമായ ഒരു അവസ്ഥയായി കണക്കുകൂട്ടാൻ പറ്റില്ല..

അതൊരു ഫിഫ്റ്റി എങ്കില് ഉണ്ടെങ്കിലേ വൈറ്റമിൻ ഡി ത്രി കൊണ്ടുള്ള ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുകയുള്ളൂ.. എന്നാൽ ഈ വൈറ്റമിൻ ഡി ത്രിയുടെ കുറവുകൾ കൊണ്ട് മറ്റു പല പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട് ഉദാഹരണത്തിന് ഒബിസിറ്റി എന്ന അമിതവണ്ണം പോലും ഇതുകൊണ്ട് നമുക്ക് ഉണ്ടാകാം എന്ന് അറിയുമ്പോഴാണ് നമുക്ക് ഒരു കൗതുകം പോലും ഉണ്ടാവുന്നത്.. ഈ വൈറ്റമിൻ ഡി ത്രിയുടെയും കാൽസ്യത്തിന്റെയും അബ്സോർപ്ഷൻ കുറയുന്നതുകൊണ്ട് ചുമ ഉണ്ടാകാം പലതരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാവാം.. നമ്മുടെ ഇമ്മ്യൂണിറ്റിയും പ്രതിരോധശക്തിയും കുറഞ്ഞു പോകാം..