തൈറോയിഡ് എന്ന രോഗം സർജറികളും മരുന്നുകളും ഇല്ലാതെ സുഖപ്പെടുത്താൻ കഴിയുമോ.. ഇത് വരാനുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

തൈറോയ്ഡ് രോഗം മരുന്നുകൾ ഇല്ലാതെ മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ.. അതിനെ സർജറിക്ക് പോകേണ്ടതുണ്ടോ.. ഈ സർജറി എങ്ങനെ നമുക്ക് ഒഴിവാക്കാം.. നമുക്കെല്ലാവർക്കും തൈറോയ്ഡ് ലക്ഷണങ്ങളെ കുറിച്ച് അറിയാവുന്ന കാര്യങ്ങളാണ്.. പലപ്പോഴും ക്ഷീണമാണ് ഏറ്റവും അധികം ആൾക്കാരിൽ കണ്ടുവരുന്നത്.. ഹൈപ്പോ തൈറോയ്ഡിസത്തിന്റെ ഭാഗമായിട്ട്.. അതിന്റെ ഒപ്പം ശരീരത്തിൽ പലവിധ ഭാഗങ്ങളിൽ വേദനകൾ ഉണ്ടാവുക.. ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക.. ഹൈപ്പർ തൈറോയിഡിസത്തിൽ ആണെങ്കിൽ വെയിറ്റ് കുറയാനുള്ള സാധ്യതയാണ് ഉള്ളത്.. ഹൃദയത്തിൻറെ റേറ്റ് ക്രമാതീതമായി കൂടുന്ന ഒരു അവസ്ഥ അതുപോലെ നെഞ്ചിൽ പെടപെടപ്പ് ഉണ്ടാവുക..

മുടികൊഴിച്ചിൽ ഉണ്ടാവുക.. അമിതമായ വിയർപ്പ് ഉണ്ടാവുകയും.. അതുപോലെ ചെറിയൊരു തണുപ്പ് പോലും സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാവുക.. ഈ തൈറോയ്ഡ് രോഗം നമുക്ക് ഉണ്ടോ എന്ന് നോക്കാൻ വേണ്ടി എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ബ്ലഡ് ടെസ്റ്റുകൾ ചെയ്യാറുണ്ട്.. തൈറോയ്ഡ് സ്റ്റിമുലേറ്റഡ് ഹോർമോൺ അത് നമ്മുടെ ഹൈപ്പോതലാമസ് ഉണ്ടാക്കുന്നതാണ്..TSH കൂടുമ്പോൾ ഓർക്കുക തൈറോയ്ഡിന്റെ പ്രവർത്തനം കുറവാണ് കാരണം ഇത് തൈറോയ്ഡ് സ്റ്റിമുലേറ്റഡ് ഹോർമോൺ ആണ്..

അപ്പോൾ തൈറോയ്ഡിന്റെ പ്രവർത്തനം കുറയുമ്പോഴാണ് TSH ൻ്റെ അളവിനെ നമ്മുടെ പിറ്റ്യൂട്ടറി ഗ്ലാൻഡ് കൂട്ടുന്നത്.. അതേപോലെ TSH അളവ് കുറഞ്ഞുപോയാൽ അത് .5 ന് താഴെ പോയിട്ടുണ്ടെങ്കിൽ ചിലപ്പോൾ തൈറോയ്ഡ് പ്രവർത്തനം കൂടുതലായിരിക്കും എന്നുള്ളത് നമ്മൾ മനസ്സിലാക്കേണ്ട കാര്യമാണ്.. ഈ ബ്ലഡ് ടെസ്റ്റിന്റെ കൂടെ തന്നെ പലപ്പോഴും ഡോക്ടർമാർ ഒരു അൾട്രാ സൗണ്ട് സ്കാനിങ് ചെയ്യാറുണ്ട്.. നമുക്കറിയാം തൈറോയ്ഡ് എന്ന് പറയുന്നത് ഒരു ബട്ടർഫ്ലൈ ഷേപ്പിൽ ഉള്ള ഗ്ലാൻഡ് ആണ്.. അപ്പോൾ ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ ചെറിയ മുഴകളും കുനുപ്പുകളും ഒക്കെ ഈ ബ്ലഡ് ടെസ്റ്റിൽ പ്രശ്നങ്ങൾ ഉണ്ടാക്കാത്ത രീതിയിൽ അവിടെ ഉണ്ടായിരിക്കാം..