മലാശയ ക്യാൻസറുകൾ വരുന്നതിന്റെ പ്രധാന കാരണങ്ങൾ.. ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും ആക്കരുത്.. ഇവ നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് വൻകുടലിലെയും മലാശയത്തിലെയും വരുന്ന ക്യാൻസറുകളെ കുറിച്ചാണ്.. നമുക്കറിയാം ഇന്ന് ലോകത്തിൽ പുരുഷന്മാരിൽ കാണുന്ന ക്യാൻസറുകളിൽ മൂന്നാം സ്ഥാനവും സ്ത്രീകളിൽ കാണുന്നതിൽ രണ്ടാം സ്ഥാനവുമുള്ള ക്യാൻസറാണ് മലാശയ ക്യാൻസർ.. ഇതിൻറെ പ്രധാന കാരണങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ 10 ശതമാനവും ജനിതകപരമായ കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത്..ബാക്കി 90 ശതമാനവും ജീവിതശൈലിലെ പ്രശ്നങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത്..

അപ്പോൾ നമുക്ക് പ്രധാനമായും അറിയാം ഇന്ന് ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം.. അതുപോലെതന്നെ റെഡ് മീറ്റിന്റെ ഉപയോഗം.. തുടങ്ങിയവയാണ് ഒരു പ്രധാന കാരണം.. അതുപോലെ നമ്മുടെ ഭക്ഷണത്തിലെ ഫൈബർ കളുടെ കുറവ് ഒരു പ്രധാന കാരണമാണ്.. നമ്മൾ ഇന്ന് കഴിക്കുന്ന ഭക്ഷണങ്ങളിൽ നാരുകൾ വളരെ കുറവാണ്..

അതും ഒരു പ്രധാനപ്പെട്ട കാരണമാണ്.. പിന്നെ ഞാൻ പറഞ്ഞു 10% ജനിതകപരമായ കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത്.. പിന്നെ നമ്മുടെ ശീലങ്ങളായ സ്മോക്കിങ് അതുപോലെതന്നെ മദ്യപാനം തുടങ്ങിയവ കൊണ്ടും കാണാറുണ്ട്.. പിന്നെ പറയാനുള്ള വേറൊരു കാരണം എക്സസൈസിന്റെ കുറവുകൊണ്ട്.. കൂടുതലായും ഇന്ന് മനുഷ്യർ ഇരുന്നിട്ടാണ് ജോലി ചെയ്യുന്നത്.. ഇപ്പോൾ പറയുന്നത് ഇരുന്നിട്ടുള്ള ജോലികളാണ് കൂടുതൽ രോഗങ്ങൾ വരുത്തി വയ്ക്കുന്നത് എന്നാണ്.. അത്രയ്ക്കും പ്രശ്നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..