ഉയർന്ന ബ്ലഡ് പ്രഷർ ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.. ഇവയെ എങ്ങനെ നമുക്ക് നിയന്ത്രിക്കാം..

ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈ ബ്ലഡ് പ്രഷർ പണ്ടൊക്കെ പ്രായമായ ആളുകളിലും മുതിർന്ന ആളുകളിലും ഒക്കെ കണ്ടിരുന്ന ഒരു പ്രശ്നം ഇന്ന് 25 വയസ്സു മുതലുള്ള ചെറുപ്പക്കാരിൽ കണ്ടുവരുന്നുണ്ട്.. നമ്മൾ എന്തെങ്കിലും അസുഖത്തിനുവേണ്ടി ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ ബിപി പരിശോധിക്കുമ്പോൾ നമുക്ക് ഇത് കൂടുതലായി കാണാം.. ആ സമയത്ത് ഡോക്ടർ പറയാറുണ്ട് ഒരാഴ്ച കഴിഞ്ഞ് ഒന്നുകൂടി പരിശോധിക്കണമെന്ന്.. ഇത് കൂടുതലാണെങ്കിൽ മെഡിസിൻ കഴിക്കണം എന്നും പറയാറുണ്ട്..

ഈ സമയത്ത് നമ്മൾ വീട്ടിൽ പോയി യൂട്യൂബിൽ നോക്കി കൂടുതൽ പ്രഷർ വന്നാൽ എന്തെല്ലാം പ്രശ്നങ്ങൾ ആണ് വരുന്നത് എന്ന്.. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം നോക്കി വളരെ ടെൻഷനായി ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഒന്നുകൂടി പരിശോധിക്കുമ്പോൾ നമ്മുടെ ബിപി വളരെ കൂടുതലായിട്ടാണ് കാണുക.. ഇതാണ് ഇന്നത്തെ ചെറുപ്പക്കാരിൽ ബിപി കൂടുതലായി കൂടാനുള്ള കാരണം.. കാരണം ഇന്ന് സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചുള്ള ആളുകൾ ഒരുപാട് സെർച്ച് ചെയ്യുന്ന ആളുകളാണ്..

അപ്പോൾ ഇന്ന് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ആയിട്ടുള്ള 10 മാർഗ്ഗങ്ങളെ കുറിച്ച് സംസാരിക്കാൻ വേണ്ടിയാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്.. സാധാരണ നല്ല പ്രഷർ ഉള്ള ആളുകൾക്ക് നമുക്ക് ഡോക്ടർ മെഡിസിൻ എഴുതുന്നത് നമ്മുടെ പ്രായം നോക്കിയിട്ട് ആവും.. നമ്മൾ സ്ത്രീയാണോ പുരുഷനാണോ എന്നെല്ലാം നോക്കിയിട്ടാണ്..