ഇന്ന് മനുഷ്യരിൽ മാനസികരോഗങ്ങൾ കൂടുന്നതിന്റെ പ്രധാന കാരണങ്ങൾ.. മാനസികരോഗം ഒരാൾക്ക് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാൻ നമുക്ക് സാധിക്കും.. വിശദമായി അറിയുക..

നമുക്കറിയാം മാറിവരുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ പോലെ നമ്മുടെ സാഹചര്യങ്ങളിലും സമൂഹത്തിലും സംസ്കാരത്തിലും ജീവിതരീതികളിലും എല്ലാം വളരെയധികം വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.. ഇതിൻറെ എല്ലാം അനന്തരഫലമായിട്ട് നമ്മുടെ ശാരീരികവും മാനസികവും ആയിട്ടുള്ള വളർച്ചയിൽ വളരെയധികം വ്യത്യാസങ്ങൾ വരുന്നുണ്ട്.. ലഘു മാനസിക പ്രയാസങ്ങൾ തുടങ്ങി സങ്കീർണ്ണം ആയിട്ടുള്ള മാനസികരോഗങ്ങൾ വരെ എത്തിനിൽക്കുകയാണ് നമ്മുടെ ചുറ്റിലുമുള്ള ഈ രോഗം..

ഈ സാഹചര്യത്തിൽ മാനസിക സാഹചര്യങ്ങളെക്കുറിച്ചും മാനസികരോഗങ്ങളെക്കുറിച്ചും അവയുടെ പരിഹാരങ്ങളെ കുറിച്ചും നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഒരു സൈക്കോളജിസ്റ്റിന്റെ സഹായം നമ്മൾ തേടേണ്ടത് എന്ന് നമുക്ക് നോക്കാം.. സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങളാണ് സ്ട്രസ് അതുപോലെ ടെൻഷൻ.. വിഷാദം എന്നിവ.. ഇതിനൊക്കെ പലപല കാരണങ്ങൾ ഉണ്ടാവും..

ചിലർക്ക് കുടുംബ പ്രശ്നങ്ങൾ ആവാം മറ്റു ചിലർക്ക് ജോലി സംബന്ധമായ പ്രശ്നങ്ങൾ ആവാം.. അല്ലെങ്കിൽ പങ്കാളികളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ കൊണ്ടാവാം.. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാവാം.. പലപ്പോഴും ഇത് നമുക്ക് തന്നെ മാനേജ് ചെയ്യാൻ പറ്റാറുണ്ട്.. എന്നാൽ ചില സാഹചര്യങ്ങളിൽ സമ്മർദ്ദങ്ങൾ കൊണ്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടോ നമ്മളെക്കൊണ്ട് ഇത് തരണം ചെയ്യാൻ പറ്റാതെ വരാം.. ആ സമയത്ത് നമ്മൾ ഒരു സഹായം തേടേണ്ടത് ആയിട്ട് വരും..