ഡയബറ്റിക് രോഗികളും കാലിൻറെ ആരോഗ്യവും.. കാലിലേക്കുള്ള രക്തയോട്ടം കുറവും അതുപോലെ ഉണ്ടാകുന്ന മുറിവുകളും പ്രത്യേകം ശ്രദ്ധിക്കണം..

ഇന്ന് പറയാൻ പോകുന്നത് നമ്മുടെ ഈ കാലിലേക്കുള്ള രക്തയോട്ടത്തിൽ പ്രശ്നങ്ങൾ വരുന്ന പെരിഫ്രൽ ആർട്ടറി ഡിസീസ് എന്ന് പറയുന്ന വിഷയത്തെക്കുറിച്ചാണ് ചർച്ച ചെയ്യാൻ പോകുന്നത്.. ഏറ്റവും കൂടുതൽ ഇത്തരം അസുഖങ്ങൾ കണ്ടുവരുന്നത് ഷുഗർ രോഗികൾക്കും.. അതുപോലെ ഡയബറ്റിക് ആൻഡ് സ്മോക്ക് രോഗികൾക്കാണ് ഏറ്റവും കൂടുതൽ കാലിലേക്കുള്ള രക്തക്കുഴലിൽ ബ്ലോക്ക് കണ്ടുവരുന്നത്.. അതുപോലെ ബ്ലഡ് പ്രഷർ അമിത കൊളസ്ട്രോൾ കൂടുതലുള്ള ആളുകൾക്കും ഇത് കണ്ടുവരുന്നുണ്ട്..

പക്ഷേ ഏറ്റവും കൂടുതൽ ഇൻസിഡൻസ് ഉണ്ടാവുന്നത് സ്മോക്കേഴ്സ് ആൻഡ് ഡയബറ്റിക് ഉള്ള ആളുകൾക്കാണ്.. പൊതുവേ ഡയബറ്റിക് ആയിട്ടുള്ള ആളുകൾ അവരുടെ കാലുകളിൽ കൃഷ്ണമണി പോലെ നോക്കണം എന്ന് പറയും.. കാരണം അവർക്ക് കാലിൽ എന്തെങ്കിലും മുറിവ് പറ്റിക്കഴിഞ്ഞാൽ അത് ഉണങ്ങാനുള്ള താമസം വന്ന് അവസാനം കാലിൻറെ വിരൽ അല്ലെങ്കിൽ കാലോ തന്നെ മുറിച്ചു കളയേണ്ട ഒരു അവസ്ഥ വന്നുചേരുന്നു.. പൊതുവേ രോഗികൾ കൂടുതൽ പറയുന്നത് വേദന അറിയുന്നില്ല എന്നതാണ്..

ഡയബറ്റിക്കായി രോഗികൾക്കാണ് ഇങ്ങനെ കണ്ടുവരുന്നത്.. ഇവർക്ക് ചെറിയൊരു മുറിവ് ആയിരിക്കും ആദ്യം തുടങ്ങുക.. പതുക്കെ അത് കൂടിക്കൂടി വന്ന പഴുപ്പ് ആവുകയും പിന്നീട് അത് മുകളിലേക്ക് വ്യാപിക്കുകയും ചെയ്യുമ്പോഴാണ് പലരും അത് ശ്രദ്ധിക്കുന്നത്.. അപ്പോൾ ഇത്തരം രോഗികൾ മുറിവ് ഉണങ്ങാതെ ഇരുന്നാൽ അതൊരു പ്രധാന ലക്ഷണമായി എടുത്ത് ഡോക്ടറെ കണ്ട് ട്രീറ്റ്മെൻറ് തേടേണ്ടത് അത്യാവശ്യമാണ്.. ഡയബറ്റിക് രോഗികൾ അവർ എല്ലാ ദിവസവും കാലുകൾ ശ്രദ്ധിക്കണം.. അവർക്ക് ചെറിയൊരു മുറിവുണ്ടായാൽ പോലും അത് വൃത്തിയിൽ ക്ലീൻ ചെയ്ത് അത് ദിവസവും നിരീക്ഷിക്കണം.. അത് മോശമാകുന്ന അവസ്ഥ ഉണ്ടാവുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഡോക്ടറെ കണ്ട് ട്രീറ്റ്മെൻറ് എടുക്കണം..

Leave a Reply

Your email address will not be published. Required fields are marked *