യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഉപയോഗിച്ചാൽ തന്നെ എഫക്ടീവ് റിസൾട്ട് കിട്ടുന്ന ഒരു കിടിലൻ സ്കിൻ മോയ്സ്ചറൈസിങ് ക്രീം..

മാർക്കറ്റിൽ പല കമ്പനികളുടെയും സ്കിൻ മോയിസ്ചറൈസിംഗ് ക്രീമുകൾ ഇന്ന് ലഭ്യമാണ്.. നമ്മളെല്ലാവരും അത് വാങ്ങി ഉപയോഗിക്കാറുണ്ട്.. എന്നാലും നമ്മൾ ഒരു പ്രാവശ്യം വാങ്ങിയ ക്രീമ് ഒട്ടുമിക്ക ആൾക്കാരും പിന്നീട് ഒരിക്കലും വാങ്ങിക്കാറില്ല.. ഇതിൻറെ പ്രധാനകാരണം നമ്മൾ ഉദ്ദേശിച്ച റിസൾട്ട് നമുക്ക് ലഭിച്ചില്ല എന്നുള്ളതാണ്.. ചിലപ്പോൾ ചില പരസ്യങ്ങളും നമ്മളെ സ്വാധീനിച്ചേക്കാം.. നമ്മൾ ഇതുപോലുള്ള ക്രീമുകൾ മാറിമാറി ഉപയോഗിക്കുമെങ്കിലും അതിൽ എന്തെങ്കിലും ഒക്കെ കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട്.. അതുകൊണ്ടുതന്നെ നമ്മൾ ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും സ്കിൻ സ്മൂത്ത് ആക്കണം അതുപോലെ സ്കിൻ സോഫ്റ്റ് ആക്കണം.. സ്കിൻ വൈറ്റനിങ് ചെയ്യണം.. ഇങ്ങനെയുള്ള എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു സ്കിൻ വൈറ്റനിങ് ക്രീം നമുക്ക് വീട്ടിൽ തയ്യാറാക്കാൻ പറ്റുമെങ്കിലോ..

അപ്പോൾ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരു അടിപൊളി സ്കിൻ വൈറ്റനിങ് മോസ്റ്റ്റേസിംഗ് ക്രീം എങ്ങനെ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം എന്നതിനെക്കുറിച്ചാണ്.. അതും നമുക്ക് മാർക്കറ്റിൽ കിട്ടുന്ന പോലെ തന്നെ ഇരിക്കുന്ന ഒരു ക്രീം എങ്ങനെ നമുക്ക് വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കാം എന്നാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും .. ഇതിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഈ ക്രീം തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു ഗ്രീൻ ടീ ബാഗ് ആണ്..

അതിനുശേഷം ഒരു നാല് ടീസ്പൂൺ ചൂടുവെള്ളം വേണം.. അതിനുശേഷം വേണ്ടത് രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ ആണ്.. അതിനുശേഷം വേണ്ടത് ഒരു ടീസ്പൂൺ ഗ്ലിസറിൻ.. അതുപോലെ ഒരു ടീസ്പൂൺ സ്വീറ്റ് ആൽമണ്ട് ഓയിൽ.. അതുപോലെ ഒരു ടീസ്പൂൺ വെർജിൻ കോക്കനട്ട് ഓയിൽ എന്നിവ ആവശ്യമാണ്.. അഥവാ നിങ്ങളുടെ സ്കിൻ ഒരുപാട് ഡ്രൈ ആണ് എന്നുണ്ടെങ്കിൽ ഇതിലേക്ക് ഒരു ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ കൂടി ചേർത്തു കൊടുക്കാം.. ഒരുപാട് ഡ്രൈ അല്ലെങ്കിൽ ഇത് ഉപയോഗിക്കാതെ ഇരിക്കാം.. ഇനി ഇതിലേക്ക് ഒരു സ്മെല്ല് വേണ്ടി ഏതെങ്കിലും എസൻഷ്യൽ ഓയിൽ ഉപയോഗിക്കാം.. ഇത് തയ്യാറാക്കി നിങ്ങൾക്ക് സാധാരണ മോയിസ്ചറൈസിംഗ് ക്രീം ഉപയോഗിക്കുന്നതുപോലെ ഉപയോഗിക്കാം..

https://www.youtube.com/watch?v=EkyoBAcf5XQ

Leave a Reply

Your email address will not be published. Required fields are marked *