ഇന്ന് ലിവർ രോഗങ്ങൾ വളരെയധികം കൂടിവരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. ലിവർ ട്രാൻസ്പ്ലാനേഷന്റെ അളവ് വളരെയധികം കൂടിയിട്ടുണ്ട്.. ലിവർ സിറോസിസ് രോഗങ്ങൾ വളരെയധികം മൂർച്ഛിക്കുന്ന ഒരു സാഹചര്യം കണ്ടുവരുന്നു.. അപ്പോൾ ഇത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ പല രോഗങ്ങളും നേരത്തെ തന്നെ തിരിച്ചറിയാതെ പോകുന്നത് ആണ് ലിവർ രോഗങ്ങളുടെ അളവ് കൂടുതലായിട്ട് കാണാനുള്ള ഒരു പ്രധാന കാരണം.. പല രോഗികളും അവസ്ഥ വളരെ മോശമാകുന്ന ഒരു രീതിയിലാണ് അവർ ഇത് ലിവർ രോഗമാണ് എന്ന് തിരിച്ചറിയുന്നത്..
മുൻപൊക്കെ മദ്യപാനികളിൽ മാത്രമായിരുന്നു ലിവർ സിറോസിസ് രോഗം കണ്ടുവന്നിരുന്നത്.. പക്ഷേ ഇന്ന് അങ്ങനെയല്ല മദ്യപാനികൾ അല്ലാത്ത പല ആളുകളിലും കണ്ടുവരുന്നുണ്ട്.. അങ്ങനെ പല രീതിയിലുള്ള ലിവറിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ.. അതുപോലെ പല ഡ്രഗുകളുടെയും അമിതമായ ഉപയോഗം.. അതുപോലെ വൈറൽ മഞ്ഞപ്പിത്തങ്ങൾ പലപ്പോഴും ലിവർ ഡാമേജ് വരുത്താറുണ്ട്..
അതുപോലെ അമിതവണ്ണം പ്രമേഹം പോലുള്ള രോഗങ്ങൾ പലപ്പോഴും ലിവറിന് പ്രയാസങ്ങൾ വരുത്താറുണ്ട്.. അപ്പോൾ ഇത്തരം സാഹചര്യത്തിൽ ലിവർ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുകയും അതുപോലെ ശരീരം കാണിച്ചു തരുന്ന രോഗലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നേരത്തെ തിരിച്ചറിയുകയും ചെയ്താൽ ഒരു പരിധിവരെ നമുക്ക് ഇത് കണ്ടെത്താനും അതുവഴി ഇതിനെ കൃത്യമായി ചികിത്സകൾ എടുക്കാനും സാധിക്കും..