കുറച്ചു ദിവസങ്ങൾക്കു മുമ്പ് നമ്മൾ ഒരു നാച്ചുറൽ ഫേഷ്യൽ ബ്ലീച്ച് ചെയ്തിരുന്നു.. ആ വീഡിയോ ഒരുപാട് പേര് കാണുകയും നല്ല വീഡിയോ ആയിരുന്നു എന്നും.. നല്ല നല്ല റിസൾട്ടുകൾ ലഭിച്ചു എന്ന് കമൻറ് ചെയ്യുകയും ചെയ്തിരുന്നു.. അന്ന് ഞാൻ ആ വീഡിയോ ചെയ്തിരുന്നപ്പോൾ നിങ്ങളോട് പറഞ്ഞിരുന്നു ഇത് തികച്ചും നാച്ചുറൽ ആണ് എന്ന്.. അതുകൊണ്ടുതന്നെ ഇതിൻറെ റിസൾട്ട് നിങ്ങൾക്ക് ഒരൊറ്റ ഉപയോഗത്തിൽ തന്നെ കിട്ടില്ല മിനിമം മൂന്നാല് പ്രാവശ്യം എങ്കിലും ഉപയോഗിക്കണം.. എങ്കിൽ മാത്രമേ റിസൾട്ട് ലഭിക്കുകയുള്ളൂ പക്ഷേ പലരും കമന്റ് ചെയ്തത് ഇത് ഒരൊറ്റ പ്രാവശ്യം ഉപയോഗിച്ചപ്പോൾ തന്നെ നല്ല റിസൾട്ട് ലഭിച്ചു എന്നാണ്..
ഇന്ന് ഞാൻ ഇവിടെ വന്നിരിക്കുന്നത് ഒരു അടിപൊളി ബ്ലീച്ച് നിങ്ങളെ പരിചയപ്പെടുത്താൻ വേണ്ടിയാണ്.. ഈ ബ്ലീച്ചിന്റെ പ്രത്യേകത എന്താണ് എന്ന് ചോദിച്ചാൽ മറ്റുള്ള ബ്ലീച്ചുകളെ പോലെയല്ല ഇത് നമ്മൾ ചെയ്താൽ ഉടനെ തന്നെ ഇൻസ്റ്റന്റ് ആയിട്ട് റിസൾട്ട് ലഭിക്കും.. നിങ്ങൾക്ക് കെമിക്കൽ ബ്ലീച്ചുകൾ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട് എന്താണ് അതേ റിസൾട്ട് തന്നെ ലഭിക്കുന്ന ഒരു ബ്ലീച്ച് ആണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.. ഇത് 100% നാച്ചുറൽ ആണോ എന്ന് ചോദിച്ചാൽ അല്ല കാരണം കുറച്ച് കെമിക്കൽ കണ്ടന്റ് ഇതിനകത്ത് ഉണ്ട്..
നമുക്ക് ഇൻസ്റ്റൻറ് റിസൾട്ട് ലഭിക്കാൻ ഫുൾ ആയിട്ട് നാച്ചുറൽ ആയി ചെയ്യുക എന്നത് ബുദ്ധിമുട്ടായിട്ടുള്ള കാര്യമാണ്.. പക്ഷേ നല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കെമിക്കലുകൾ ഒന്നും തന്നെ ഇതിലില്ല.. അതുപോലെതന്നെ നമ്മുടെ കെമിക്കൽ ബീച്ചിൽ അടങ്ങിയിരിക്കുന്ന ഒരു കെമിക്കൽ കണ്ടന്റ് പോലും ഇതിനകത്ത് ഇല്ല.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..