ക്യാൻസർ എന്ന അസുഖം ഇന്ന് സമൂഹത്തിൽ വളരെ സർവസാധാരണമാണ്.. അതിനെ കോമൺ ക്യാൻസറുകളായ വൻകുടലിലെ ക്യാൻസറുകൾ.. ബ്രസ്റ്റ് കാൻസർ അതുപോലെ ഗർഭാശയ ക്യാൻസർ.. ഹെഡ് നെക്ക് കാൻസർ.. ഈ നാല് ക്യാൻസറുകളുടെ പ്രധാന ലക്ഷണങ്ങളും അതുപോലെ എങ്ങനെ കണ്ടുപിടിക്കാം എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. ഇന്ന് സമൂഹത്തിൽ വളരെയധികം കാണുന്ന ഒരു കോമൺ ആയിട്ടുള്ള ക്യാൻസറാണ് വൻകുടലിലെ ക്യാൻസർ..
ഇതിൻറെ എണ്ണവും തോതും ഇന്ന് സമൂഹത്തിൽ വളരെയധികം കൂടി വരുന്നുണ്ട്.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് മലം പോകാനുള്ള ബുദ്ധിമുട്ടുകൾ വരിക.. ചില ദിവസങ്ങളിൽ ലൂസ് മോഷൻ ആയി കാണുക.. മലത്തിൽ രക്തം കാണുക.. ഇങ്ങനെയൊക്കെ കാണുമ്പോഴാണ് ഈ അസുഖം ഉള്ളതായി സംശയിക്കുന്നത്.. ചില സമയങ്ങളിൽ ഇതുപോലെ തന്നെ കാണുന്ന ലക്ഷണങ്ങളാണ് അനീമിയക്ക് ഉള്ളത്.. അതായത് ബ്ലഡ് കുറഞ്ഞു പോകുക.. ഇതെല്ലാം കാണുമ്പോൾ നമ്മൾ വൻകുടലിലെ ക്യാൻസർ എന്നാ അസുഖത്തെക്കുറിച്ച് ആലോചിക്കാറുണ്ട്..
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ നിങ്ങൾ ഒരിക്കലും അതിനെ സിമ്പിൾ ആയി കാണരുത്.. നമ്മൾ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ അടുത്തുള്ള ഡോക്ടറെ പോയി കൊണ്ട് അതിനുള്ള ടെസ്റ്റുകൾ ചെയ്തു നോക്കണം.. അത്യാവശ്യം ആണ് എന്ന് തോന്നിയാൽ മാത്രം കോളനോസ്കോപ്പി എന്ന് പറയുന്ന ഒരു ടെസ്റ്റ് ചെയ്ത് നമുക്ക് പരിശോധിക്കാൻ കഴിയും.. അത് കഴിഞ്ഞാണ് അസുഖം ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്നത്..