ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്ന വിഷയം ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പവഴികളെ കുറിച്ചാണ്. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് ഏതൊക്കെ കാരണങ്ങൾ കൊണ്ടാണ് ശരീരഭാരം കൂടുന്നത്.. ആദ്യം തന്നെ മനസ്സിലാക്കേണ്ടത് നമ്മുടെ അമിതമായ ആഹാരരീതി.. ഭക്ഷണക്രമം.. രണ്ടാമത്തെ കാരണം ഹോർമോണൽ ഇൻ ബാലൻസ്.. മൂന്നാമത്തെ കാരണം സ്ത്രീകളിൽ കണ്ടുവരുന്ന ഓവറിയൻ സിസ്റ്റ്.. നാലാമത്തെ കാരണം പാരമ്പര്യമായിട്ട് വരുന്നതാണ്.. അഞ്ചാമത്തെ കാരണം മറ്റു രോഗങ്ങൾക്ക് കഴിക്കുന്ന മെഡിസിനുകൾ അതിൻറെ സൈഡ് എഫക്ടുകൾ ആയിട്ട് വരുന്ന അമിതവണ്ണം.. ഇത്രയും കാരണങ്ങളാണ് നമ്മുടെ ശരീരഭാരം കാരണമാകുന്നത്..
അപ്പോൾ ആദ്യത്തെ കാരണമായ നമ്മുടെ ഭക്ഷണരീതി എന്നു പറയുമ്പോൾ എല്ലാവർക്കും ഭക്ഷണം വളരെ ഇഷ്ടമുള്ള ഒന്നാണ്.. നമുക്ക് വെറൈറ്റി രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഒരുപാട് ആഗ്രഹമുള്ളവരാണ്.. അതുപോലെ ഒരു ഗ്രാം കുറയാൻ വേണ്ടി പട്ടിണി കിടക്കുന്ന ആളുകൾ വരെയുണ്ട് പക്ഷേ സാധിക്കാറില്ല.. നമ്മൾ ആദ്യം ശരീരഭാരം കുറക്കുന്നതിനു മുൻപ് ഒരു വിധക്തനായ ഒരു ഡോക്ടറുടെ ഉപദേശം തേടണം.. അതിൽ നിന്ന് ഏത് രീതിയിലുള്ള ശരീരപ്രകൃതമാണ് നമ്മുടേത് എന്നും മനസ്സിലാക്കണം..
നമുക്ക് അതിൻറെ കാരണങ്ങൾ ആദ്യം മനസ്സിലാക്കി കഴിയുമ്പോൾ അത് പെട്ടെന്ന് തന്നെ ചികിത്സിക്കാൻ സാധിക്കും.. അപ്പോൾ ഏതുതരത്തിലുള്ള ഭക്ഷണക്രമമാണ് അവർക്ക് ആവശ്യമെന്ന് നമുക്ക് പറഞ്ഞു കൊടുക്കാൻ സാധിക്കും.. രണ്ടാമത്തെ കാരണം ഹോർമോണൽ ഇൻ ബാലൻസ് പ്രത്യേകിച്ചും തൈറോയ്ഡുമായി ബന്ധപ്പെട്ടത്.. ഒരു ഭക്ഷണവും കഴിച്ചില്ലെങ്കിൽ പോലും തടി കൂടും. കാരണം തൈറോടുമായി ബന്ധപ്പെട്ട്..