മുടി കൊഴിയുക.. മുടി പൊട്ടി പോവുക.. ഇവയൊക്കെ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്..നമ്മുടെ വീടുകളിൽ ലഭിക്കുന്ന സുലഭമായ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം എന്ന് നോക്കാം.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. ഇത് തയ്യാറാക്കാനായി ആദ്യം നമുക്ക് വേണ്ടത് കുറച്ചു പേര ഇല ആണ്..
ഒരുപാട് മൂക്കാത്ത പേര ഇലയാണ് നല്ലത്.. പേര ഇല ആദ്യം വൃത്തിയായി കഴുകി എടുക്കണം.. ഏകദേശം 10 ഇലകൾ വരെ എടുക്കാം.. അതിനുശേഷം നമുക്ക് വേണ്ടത് ഒരു ലിറ്റർ വെള്ളമാണ്.. പെരയിലെ തിളപ്പിക്കുമ്പോൾ നല്ലതുപോലെ നിറംമാറ്റം സംഭവിക്കുന്നത് വരെ തിളപ്പിക്കണം.. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളത്തിൻറെ കളറും മാറും.. അതിനുശേഷം വെള്ളം മറ്റൊരു പാത്രത്തിലേക്ക് വേർതിരിച്ചെടുക്കണം.. വെള്ളത്തിൻറെ നിറം ഏകദേശം കട്ടൻചായയുടെ നിറമാകും..
ഇത് നല്ലതുപോലെ ആറാൻ അനുവദിക്കണം.. നല്ലപോലെ തണുത്തിട്ട് മാത്രം ഉപയോഗിക്കുക.. ഇനി ഈ വേവിച്ച പേരയില നല്ലപോലെ അരച്ചെടുക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് ശുദ്ധമായ ആവണക്കെണ്ണ ആണ്.. അതിനുശേഷം നമുക്ക് വേണ്ടത് വിറ്റാമിൻ ഇ ഓയിലാണ്.. നിങ്ങളുടെ കയ്യിൽ ഓയിൽ ഇല്ലെങ്കിൽ വിറ്റാമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ചൊഴിക്കാം.. ഇത് ഉപയോഗിക്കുമ്പോൾ ആദ്യം തന്നെ പേരയില വെള്ളം ഉപയോഗിച്ച് വൃത്തിയായി തലമുടി കഴുകണം..