ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം പൊങ്ങിയതും അതുപോലെ നിരതെറ്റിയതും.. വിടവ് വന്നതുമായ പല്ലുകൾ കമ്പി ഇടാതെ നേരെയാക്കാൻ പറ്റുമോ എന്ന വിഷയത്തെക്കുറിച്ചാണ്.. ഏത് പ്രായത്തിലുള്ള ആളുകളായാലും പൊങ്ങിയതും നിരതെറ്റിയതു.. അതുപോലെ വിടവാർന്ന പല്ലുകൾ ഒരു പ്രശ്നം തന്നെയാണ്..ഇത് പരിഹരിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട മാർഗം എന്ന് പറയുന്നത് പല്ലിൽ കമ്പി ഇടുക എന്നത് തന്നെയാണ്.. പക്ഷേ പല്ലിൽ കമ്പി ഇടുക എന്നത് എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളെയും സംബന്ധിച്ച് പ്രാക്ടിക്കൽ ആയ ഒരു പരിഹാരമല്ല.. ഉദാഹരണത്തിന് വിദ്യാഭ്യാസത്തിനായി മറ്റ് സ്ഥലങ്ങളിൽ പോയിരിക്കുന്ന കുട്ടികൾക്ക്..
ജോലിക്കായി മറ്റ് നാടുകളിൽ പോയിരിക്കുന്ന വ്യക്തികൾക്ക്.. ഇവർക്കൊക്കെ ഇവിടെ പല്ലിൽ കമ്പി ഇടുന്ന ട്രീറ്റ്മെൻറ് തുടങ്ങിയ ശേഷം മറ്റൊരു സ്ഥലത്ത് പോയി അത് കമ്പ്ലീറ്റ് ചെയ്യുവാനായി അല്ലെങ്കിൽ അതിന്റെ ബാക്കി ട്രീറ്റ്മെൻറ് എടുക്കാനായി പ്രാക്ടിക്കലായി ചില ബുദ്ധിമുട്ടുകൾ ഉണ്ട്.. ചില ആളുകൾക്ക് അവർ താമസിക്കുന്ന സ്ഥലങ്ങളിൽ ഉദാഹരണത്തിന് പുറനാടുകളിൽ ഇത്തരം ട്രീറ്റ്മെന്റുകൾക്ക് ഇതിൻറെ ചിലവ് വളരെ കൂടുതലായിരിക്കും.. അപ്പോൾ ഇങ്ങനെയുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം ഒരു പ്രാക്ടിക്കൽ ആയ സൊല്യൂഷൻ ആണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. അതാണ് പല്ലിൽ കമ്പിയിടാതെ ചികിത്സിച്ച് ഭേദമാക്കാനുള്ള ഒരു മാർഗ്ഗം..