ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് വെരിക്കോസ് അൾസർ എന്ന രോഗത്തെക്കുറിച്ചാണ്.. വെരിക്കോസ് അൾസർ എന്ന് പറയുമ്പോൾ വെരിക്കോസ് വെയിൻ നമ്മൾ ഭൂരിഭാഗം ആളുകളിലും കാണാറുണ്ട്.. നമ്മുടെ ഞരമ്പ് തടിച്ചു വരിക.. ഇങ്ങനെ തടിച്ചു വരുമ്പോൾ അടുത്ത സ്റ്റേജിൽ നമുക്ക് വേദനകൾ അനുഭവപ്പെടുക.. അതുകഴിഞ്ഞ് ചൊറിച്ചിൽ അനുഭവപ്പെടും.. പിന്നീട് കാലുകൾ കറുത്തു വന്ന പിന്നീട് കാലുകൾ പൊട്ടുന്ന അവസ്ഥ ഉണ്ടാകും.. അങ്ങനെ പൊട്ടുമ്പോൾ അവിടെ ഉണ്ടാകുന്ന വ്രണങ്ങൾ നല്ല കോശങ്ങൾ അല്ലാത്തതുകൊണ്ട് പെട്ടെന്ന് കരിയാതെ ആ വ്രണങ്ങളുടെ വലിപ്പം വലുതായി വലുതായി നമ്മൾ ഒരുപാട് പേരെ കാണാറുണ്ട് കാലിൽ ബാൻഡേജ് ഇട്ടുകൊണ്ട്..
അങ്ങനെ ചെയ്ത് അവസാനം ചികിത്സ മടുത്തു ഉപേക്ഷിക്കുന്ന ആളുകൾ വരെയുണ്ട്.. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ വെരിക്കോസ് അൾസർ നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുമെന്നതാണ്.. അതിന് ഒരുപാട് കാലം ഒന്നും നമുക്ക് ആവശ്യമില്ല.. ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ തന്നെ ധാരാളം.. ഒന്നാമത്തേത് നമ്മുടെ ഭക്ഷണരീതി.. ഭൂരിഭാഗം ആളുകളിലും നമ്മൾ കാണാറുള്ളത് കാര്യം അവർ എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കാറുണ്ട് പക്ഷേ അതിന്റെ കൂടെ മരുന്നുകൾ കഴിക്കാറുമുണ്ട്.. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ചിലതരം പ്രോട്ടീനുകൾ അൾസറിന്റെ വ്രണങ്ങളെ കൂടുതൽ പ്രശ്നങ്ങളായി തീരാറുണ്ട്..
കാരണം വെരിക്കോസ് അൾസർ.. എക്സിമ അതേപോലെ സോറിയാസിസ്..ഈ മൂന്ന് കണ്ടീഷനുകളിൽ നമുക്ക് മനസ്സിലാക്കാൻ പറ്റിയ ഒരു കാര്യം ചില പ്രോട്ടീനുകൾ കഴിക്കുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ ശരീരത്തിൽ കൂടുതൽ ആവുകയാണ് ചെയ്യുന്നത്.. അതുകൊണ്ട് ചികിത്സയുടെ സമയത്ത് ഇത്തരം പ്രോട്ടീനുകൾ ഉപേക്ഷിക്കണം..