ശരീരഭാരവും ശരീരത്തിലെ അമിത കൊഴുപ്പും കുറഞ്ഞ് ശരീരം നല്ല ഷേപ്പ് ആകുവാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ്സ്..

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ശരീരം തടി കുറഞ്ഞ ഷേപ്പ് ആകുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിന്റെയും അതുപോലെ എല്ലുകളുടെയും ആരോഗ്യം അതുപോലെ ഊർജ്ജവം ഹൃദയത്തിൻറെ ആരോഗ്യവും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ഒരു അടിപൊളി പാനീയം ആണ്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം.. ഈ പാനീയം തയ്യാറാക്കാൻ നമുക്ക് മൂന്ന് ചേരുവകൾ വേണം.. ഇത് തയ്യാറാക്കുന്നതിനു നമുക്ക് ആദ്യം തന്നെ വേണ്ടത് ജിയസീഡ് ആണ്..

ഇത് സൂപ്പർ ഫുഡ് കാറ്റഗറിയിൽ പെട്ട ഒന്നാണ്.. ഇത് ഒരു ചെടിയുടെ അരിയാണ്.. ഇത് വളരെ കാലമായി യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഒരു ഫുഡ് ആണ്.. നമ്മുടെ നാട്ടിൽ ഇത് പ്രചാരത്തിൽ വന്നിട്ട് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.. ഇവ കഴിച്ചു കഴിഞ്ഞാൽ വിശപ്പ് കുറയും മാത്രമല്ല നല്ല എനർജിയും ഉണ്ടാവും..

ഇത് രണ്ടു സ്പൂൺ കഴിച്ചതിനുശേഷം ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ പോലും ക്ഷീണം ഒട്ടും തോന്നില്ല.. വളരെയധികം ന്യൂട്രിയൻസ് അടങ്ങിയിട്ടുള്ള നല്ലൊരു ഫുഡ് ആണ് ഇത്.. ഇതിൽ ധാരാളമായി ആന്റിഓക്സിഡന്റ്സ് അതുപോലെ ഫൈബർ.. പ്രോട്ടീൻസ് അതുപോലെ മിനറൽസ് വൈറ്റമിൻസ്.. മഗ്നീഷ്യം അതുപോലെ കാൽസ്യം ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.. ഇതിൻറെ ഉപയോഗം കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ശരീരത്തിന് നല്ല ആരോഗ്യം ഉണ്ടാകുന്നതിനും മസിലുകൾ ഡെവലപ്പ് ചെയ്യാനും സഹായിക്കുന്നു.. തടി കുറയ്ക്കാൻ സഹായിക്കും..

Leave a Reply

Your email address will not be published. Required fields are marked *