വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടോ.. എങ്കിൽ വളരെ എളുപ്പത്തിൽ ഒരു എഫക്റ്റീവ് കിടിലൻ ഉരുളക്കിഴങ്ങ് ഫേസ് മാസ്ക് തയ്യാറാക്കാം..

ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് മുഖത്തുണ്ടാകുന്ന പാട് കളും കുരുക്കളും എല്ലാം മാറ്റി മുഖത്തിന് നല്ല തിളക്കം നൽകുവാൻ സഹായിക്കുന്ന ഒരു അടിപൊളി ഫേസ് പാക്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ്.. ഈ ഫേസ് പാക്കിന്റെ പ്രത്യേകത എന്നു പറയുന്നത് ഒരു സ്ക്രബർ.. അതുപോലെതന്നെ ഫെയ്സ് പാക്ക് ഇതിന്റെയെല്ലാം ഗുണം ഒരുപോലെ തരുന്ന ഒരു പാക്ക് ആണ് ഇത്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം.. ഇത് തയ്യാറായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു വലിപ്പമുള്ള ഉരുളക്കിഴങ്ങ്..

നല്ലതുപോലെ വൃത്തിയായി കഴുകിയശേഷം തൊലി കളയാതെ തന്നെ ചെറു കഷണങ്ങളാക്കി മുറിക്കണം.. ഉരുളക്കിഴങ്ങ് നല്ലൊരു ബ്ലീച്ചിംഗ് ഏജൻറ് ആണ്.. ഇത് മുഖത്തെ കറുത്ത പാടുകൾ മാറാൻ സഹായിക്കുന്നു.. അതുപോലെതന്നെ മുഖത്തെ പിഗ്മെന്റേഷൻ മാറാനും അതുപോലെ കൂടുതൽ തിളക്കം നൽകുവാനും സഹായിക്കുന്നു.. അതുപോലെതന്നെ മുഖചർമ്മം ചെറുപ്പമായി സംരക്ഷിക്കാനും സഹായിക്കുന്നു.. ഇത് വെള്ളം ചേർക്കാതെ നല്ലപോലെ അരയ്ക്കണം.. അടുത്തതായി നമുക്ക് വേണ്ടത് നാരങ്ങ ആണ്.. നിങ്ങളുടെ സ്കിൻ വളരെ ഡ്രൈയാണ് എങ്കിൽ നിങ്ങൾക്ക് ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കാം..

ഈ നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് അതുപോലെ വൈറ്റമിൻ സി നമ്മുടെ മുഖത്തിന് നല്ല ബ്രൈറ്റ്നെസ്സും തിളക്കവും ലഭിക്കുന്നതിന് സഹായിക്കുന്നു.. ഇനി ഇതിലേക്ക് അര ടീസ്പൂൺ കസ്തൂരി മഞ്ഞൾ ആവശ്യമാണ്.. ഇത് ഉപയോഗിക്കുന്നത് കൊണ്ട് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന മുഖക്കുരുവും അതിനു ശേഷം വരുന്ന പാടുകളും ഇല്ലാതാക്കുന്നു.. അതിനോടൊപ്പം തന്നെ അനാവശ്യമായ രോമവളർച്ച തടയുന്നതും സഹായിക്കുന്നു.. അതിനോടൊപ്പം മുഖം നല്ല ബ്രൈറ്റ് ആയിരിക്കാൻ സഹായിക്കുന്നു.. അതുപോലെ നമുക്ക് വേണ്ടത് പാലാണ്.. ഇത് ചേർക്കുന്നത് കൊണ്ട് നമ്മുടെ മുഖത്ത് ഇലാസ്റ്റിസിറ്റി നിലനിർത്തുന്നതിനും അതുപോലെ മുഖത്തിന് നിറം ലഭിക്കുവാനും സഹായിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *