മുഖത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒരു കിടിലൻ ബനാന ഫേഷ്യൽ.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന എഫക്റ്റീവ് ടിപ്സ്..

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുഖത്ത് ഉണ്ടാകുന്ന ഡ്രൈ സ്കിൻ അതുപോലെ കുരുക്കൾ ഇവയൊക്കെ മാറുന്നതിനും അതുപോലെ മുഖത്ത് നല്ല നിറവും തിളക്കവും ലഭിക്കുന്നതിനും.. മുഖചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ മാറുന്നതിനും സഹായിക്കുന്ന ഒരു അടിപൊളി ബനാന ഫേഷ്യൽ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായി ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..

സാധാരണ ഫേഷ്യലുകളെ പോലെ ഇതിനും മൂന്ന് സ്റ്റെപ്പുകൾ ആണ് ഉള്ളത്.. ഇതിൽ ആദ്യത്തേത് സ്ക്രബ്ബിങ് ആണ്.. രണ്ടാമത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഫേസ് മസാജ് ആണ്.. മൂന്നാമത്തെ ഫേസ് മാസ്ക്കാണ്.. അപ്പോൾ നമുക്ക് ആദ്യമേ തന്നെ സ്ക്രബ്ബ് ഉണ്ടാക്കാം.. അപ്പോൾ ഇതിന് ആവശ്യമായ എന്തൊക്കെയാണ്.. ഇത് തയ്യാറാക്കാനായി ആദ്യം വേണ്ടത് പാൽപ്പൊടിയാണ്.. അതുപോലെ പിന്നീട് വേണ്ടത് റവയാണ്.. അടുത്തതായി വേണ്ടത് നാരങ്ങയാണ്.. അടുത്തതായി നമുക്ക് വേണ്ടത് നല്ലതുപോലെ പഴുത്ത ഒരു പഴമാണ്..

ഇതിൻറെ തൊലിയാണ് നമുക്ക് വേണ്ടത്.. പഴത്തൊലി നാല് കഷണങ്ങളാക്കി മുറിക്കണം.. ഇനി ചെയ്യേണ്ടത് നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന സ്ക്രബ്ബ് ഈ പഴത്തൊലിയിലേക്ക് ഇട്ടുകൊടുക്കണം.. ഇത് അപ്ലൈ ചെയ്യുന്നതിനുമുമ്പ് ചൂടുവെള്ളത്തിൽ ഒരു തുണി മുക്കി മുഖത്ത് നല്ലതുപോലെ സ്റ്റീം ചെയ്തെടുക്കണം.. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മുഖത്തെ ബ്ലഡ് സർക്കുലേഷൻ ഉണ്ടാവും.. അതിനുശേഷം തയ്യാറാക്കിയ പഴത്തൊലി ഉപയോഗിച്ച് മുഖം നല്ല പോലെ സ്ക്രബ്ബ് ചെയ്യണം.. ഇങ്ങനെ ഒരു അഞ്ചു മിനിറ്റ് നേരത്തേക്ക് നല്ലതുപോലെ സ്ക്രബ് ചെയ്യണം.. അതിനുശേഷം കഴുകിക്കളയാവുന്നതാണ്.. ഇനി അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് ഫേസ് മസാജ് ക്രീം ഉണ്ടാക്കുക എന്നതാണ്..

Leave a Reply

Your email address will not be published. Required fields are marked *