ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു അടിപൊളി സ്കിൻ വൈറ്റനിങ് അതുപോലെ ഗ്ലോയിങ് ചെയ്യുന്ന ഒരു ക്രീമാണ്.. ഇതിൻറെ ഉപയോഗം നിങ്ങടെ മുഖത്തുള്ള ഡെഡ് സ്കിൻ മാറുന്നതിന് അതുപോലെ മുഖം നല്ല ബ്രൈറ്റ് ആവുന്നതിനും.. അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന കരിവാളിപ്പു ക്ഷീണവും മാറുന്നതിന് സഹായിക്കുന്നു.. അപ്പോൾ ഒട്ടും സമയം കളയാതെ നമുക്ക് ഈ ഫേസ് പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം..
മാത്രമല്ല ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നോക്കാം.. അപ്പോൾ നമുക്ക് ഈ ഫേസ് പാക്ക് തയ്യാറാക്കുവാൻ ആയിട്ട് ഏറ്റവും അത്യാവശ്യമായി വേണ്ട സാധനമാണ് ചുവന്ന പരിപ്പ്.. ഇത് നമുക്ക് ആദ്യം നല്ലപോലെ ഒന്നു പൊടിച്ചെടുക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് അരിപ്പൊടിയാണ്.. നിങ്ങളുടെ വീട്ടിലുള്ള ഏത് അരി വേണമെങ്കിലും പൊടിച്ചത് നിങ്ങൾക്ക് ഉപയോഗിക്കാം.. അതുപോലെ നമുക്ക് ഇനി വേണ്ടത് ഒരു പഴുത്ത തക്കാളിയാണ്.. അടുത്തതായി നമുക്ക് വേണ്ടത് തൈര് ആണ്..
അഥവാ നിങ്ങളുടെ സ്കിൻ ഒരുപാട് ഡ്രൈ ആണ് എന്നുണ്ടെങ്കിൽ നിങ്ങൾ തൈര് ചേർക്കേണ്ട പകരം ശുദ്ധമായ പാൽ ചേർത്ത് ഉപയോഗിക്കുക.. അതുപോലെ അവസാനമായി നമുക്ക് വേണ്ടത് കുറച്ച് കസ്തൂരി മഞ്ഞൾ ആണ്.. ഇത് ഉപയോഗിക്കുന്നതിനു മുമ്പ് നിങ്ങളുടെ മുഖം വൃത്തിയായി ചൂടുവെള്ളം ഉപയോഗിച്ച് നല്ലതുപോലെ കഴുകി എടുക്കണം.. അതിനുശേഷം മാത്രം ഈ ഫെയ്സ് പാക്ക് മുഖത്ത് നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കുക.. എല്ലാവരും ട്രൈ ചെയ്തു നോക്കുക.. യാതൊരു പാർശ്വഫലങ്ങളും നൽകാത്ത ഉഗ്രൻ റിസൾട്ട് തരുന്ന നാച്ചുറൽ ടിപ്സ് ആണിത്..