സ്ത്രീയെന്നോ.. പുരുഷനെന്നോ.. ചെറുപ്പക്കാരൻ എന്നോ.. പ്രായമായവർ എന്ന വ്യത്യാസം ഇല്ലാതെ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് തലയിൽ ഉണ്ടാകുന്ന താരൻ.. തലയിലെ താരൻ പ്രശ്നം മാറാൻ പല രീതികളും ട്രൈ ചെയ്ത് പരാജയപ്പെട്ട ആളുകളാണ് പലരും.. വിപണിയിൽ പലതരത്തിലുള്ള ഷാംപൂ ലഭ്യമാണ് എങ്കിലും ഈ ഷാംപൂ എല്ലാം വാങ്ങിച്ച് തലയിൽ തേച്ച് അവസാനം തലമുടി ഒട്ടും ഇല്ലാത്ത ഒരു അവസ്ഥ ഇന്ന് വളരെ കൂടുതലാണ്.. എന്നാൽ വളരെ എളുപ്പത്തിൽ ഒരു പൈസയും ചെലവില്ലാതെ തന്നെ തലയിലെ താരൻ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ഒരു മാർഗമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. ഈ ടിപ്സ് തയ്യാറാക്കാൻ ആവശ്യമായ വസ്തുക്കൾ എന്ന് പറയുന്നത് ആദ്യം ഒരു മുട്ട ആവശ്യമാണ്..
ഇതിൻറെ വെള്ളക്കരു ആണ് വേണ്ടത്.. അതുപോലെ ഒരു നാരങ്ങ.. അതിനുശേഷം നല്ല ശുദ്ധമായ വെളിച്ചെണ്ണ കൂടി ആവശ്യമാണ്.. നല്ല ശുദ്ധമായ വെളിച്ചെണ്ണ കിട്ടിയില്ലെങ്കിൽ മാത്രം ഒലിവ് ഓയിൽ ഉപയോഗിക്കാം.. ഇത് ഉപയോഗിക്കുമ്പോൾ വെർജിൻ ഒലിവ് ഓയിൽ തന്നെ ഉപയോഗിക്കണം.. ഒലിവ് ഓയിൽ എടുക്കുമ്പോൾ നിങ്ങളുടെ മുടിക്കനുസരിച്ച് എടുക്കുക.. ഇത് തലമുടിയിലെ താരൻ കളയാൻ മാത്രമല്ല സഹായിക്കുന്നത് ആരോഗ്യപരമായി മുടി വളരാനും സഹായിക്കുന്നു..