വളരെ പ്രധാനപ്പെട്ടതും എന്നാൽ വളരെ ലളിതമായതുമായ ഒരു വിഷയമാണ് ഇന്ന് നമ്മൾ ചർച്ചചെയ്യുന്നത്.. നമ്മുടെ അരി നമ്മൾ സാധാരണ എല്ലാവരും ഉപയോഗിക്കുന്ന ഒരു ധാന്യമാണ്.. മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ധാന്യം ഏതാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് അരി ആണ് എന്നതിൽ യാതൊരു സംശയവുമില്ല.. രണ്ടാം സ്ഥാനം ഗോതമ്പിനാണ്.. പക്ഷേ മൂന്നാം സ്ഥാനത്തേക്ക് ഒരു പുതിയ ധാന്യം കടന്നുവന്നിട്ടുണ്ട് അതാണ് ഓട്സ്.. ഇന്ന് മലയാളികളിൽ പലരും ഓട്സ് ഉപയോഗിക്കുന്നുണ്ട്..
ഓട്സിന്റെ പോഷക ഗുണങ്ങളെപ്പറ്റി മലയാളികൾ കൂടുതൽ കൂടുതൽ അറിഞ്ഞുകൊണ്ടിരിക്കുകയാണ്.. അതുകൊണ്ടാണ് കൂടുതലും ഉപയോഗിക്കുന്നത്.. പല പ്രമേഹ രോഗികളുടെയും വൈകീട്ടത്തെ ആഹാരം ഓട്സ് ആണ്.. അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കാനായി പലരും ഉപയോഗിക്കുന്ന അല്ലെങ്കിൽ ആശ്രയിക്കുന്ന ധാന്യമാണ് ഓട്സ്.. അപ്പോൾ ഓട്സിന്റെ മേന്മകൾ എന്തൊക്കെയാണ്..
മേന്മയുള്ള ഭക്ഷണപദാർത്ഥങ്ങൾ ആണെങ്കിലും ആർക്കൊക്കെ ഇത് ഉപയോഗിക്കാൻ പാടില്ല എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ പ്രധാനമായും ചർച്ച ചെയ്യാൻ പോകുന്നത്.. ഓട്സിന് പലതരം പോഷക ഗുണങ്ങൾ ഉണ്ട് എന്ന് സൂചിപ്പിച്ചു.. അരി അതുപോലെതന്നെ ഗോതമ്പ് എല്ലാം മികച്ചതാണ് ഇവ.. നമ്മൾ മലയാളികളും അതുപോലെതന്നെ ലോകത്തിന്റെ പല ഭാഗത്തും ഓട്സ് കൂടുതൽ ഉപയോഗിക്കുന്നുണ്ട്.. ഓട്സ് കൂടുതലായും കൃഷി ചെയ്യുന്നത് റഷ്യയിലാണ്.. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്.. ഇങ്ങനെ പുറം രാജ്യക്കാരാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്..