നടുവേദനയ്ക്കുള്ള പരിഹാരമാർഗങ്ങൾ.. പേശി വേദന അതുപോലെ തെറ്റായ ആഹാരക്രമം.. വ്യായാമ കുറവ്.. ഗർഭധാരണങ്ങൾ മുതലായ പലവിധ കാരണങ്ങൾ കൊണ്ട് നടുവിന് വേദനകൾ ഉണ്ടാവാം.. ചില പ്രകൃതിദത്തമായ വഴികളിലൂടെ നടുവേദനയെ എളുപ്പം നമുക്ക് അകറ്റാൻ സാധിക്കും.. ഇഞ്ചിയുടെ നേരെ അല്പം യൂക്കാലി എണ്ണയിൽ കലർത്തി നടുവേദന അനുഭവപ്പെടുന്ന ഭാഗത്ത് പുരട്ടുന്നത് നല്ല ആശ്വാസം നൽകും.. ഇഞ്ചിയുടെ വേര് ഇട്ട് തിളപ്പിച്ച വെള്ളം നന്നായി തണുത്തതിനു ശേഷം തേൻ ചേർത്ത് കുടിക്കുക..
ഒരു ദിവസത്തിൽ പലതവണകളായി ഇത് ആവർത്തിക്കുന്നത് നല്ലതാണ്.. അടുത്തതായി അല്പം തുളസിയില ഒരു കപ്പ് വെള്ളത്തിൽ ഇട്ട് നല്ലപോലെ തിളപ്പിക്കുക.. വെള്ളം ഏകദേശം പകുതി വറ്റുന്നത് വരെ നല്ലപോലെ തിളപ്പിക്കുക.. ഈ പാനീയം അല്പം ഉപ്പ് ചേർത്ത് കുടിക്കുന്നത് നടുവേദന മാറ്റാൻ സഹായിക്കാം.. അതുപോലെതന്നെ 100 ഗ്രാം കസ്കസ് അതുപോലെ അതിന്റെ ഒപ്പം അല്പം കൽക്കണ്ടവും ചേർത്ത് നല്ലപോലെ പൊടിക്കുക.. ഇത് രണ്ട് സ്പൂൺ ഒരു ഗ്ലാസ് പാലിൽ ചേർത്ത് കുടിക്കുക..
അതുപോലെതന്നെ നടുവേദന ഉള്ളപ്പോൾ യൂക്കാലി എണ്ണ… ബദാം എണ്ണ..വെളിച്ചെണ്ണ.. എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പുറം തടവുന്നത് ആശ്വാസം നൽകും.. അതുപോലെതന്നെ 10 അല്ലി വെളുത്തുള്ളി വെളിച്ചെണ്ണയും എള്ള് എണ്ണയും ചേർത്ത് വെളുത്തുള്ളിക്ക് ഇളം തവിട്ട് നിറമാകുന്നതുവരെ നല്ലപോലെ തിളപ്പിക്കുക..