വീട്ടിൽ നമുക്ക് ഒരു ശല്യമായി തുടരുന്ന പല്ലി കളെ തുരത്താനുള്ള എളുപ്പ മാർഗങ്ങൾ.. നാച്ചുറൽ മാർഗ്ഗങ്ങളിലൂടെ തന്നെ നമുക്ക് പല്ലികളെ പൂർണ്ണമായും തുരത്താം..

വീട്ടിലെ പല്ലികളെ തുരത്താനുള്ള എളുപ്പ വഴികൾ.. പലർക്കും പല്ലികളെ കാണുന്നത് തന്നെ തീരെ ഇഷ്ടമുള്ള കാര്യമല്ല.. ചെറു പ്രാണികളെ എല്ലാം തിന്ന് തീർക്കും എങ്കിലും ക്ഷണിക്കപ്പെടാത്ത ഈ അതിഥികളെ അധികമാരും വീട്ടിൽ വെച്ച് പൊറുപ്പിക്കാറില്ല.. പല്ലികളെ വീട്ടിൽ നിന്നും തുരത്താനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ വിപണികളിൽ ലഭ്യമാണ്..

എന്നാൽ ഇവയിലെ വിശേഷം വളർത്ത മൃഗങ്ങൾക്കും കുട്ടികൾക്കും വളരെ ദോഷകരമാവും.. പ്രകൃതി സൗഹൃദമായ രീതിയിൽ തന്നെ പല്ലി കളെ തുരത്താനുള്ള മാർഗങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അല്പം കാപ്പിപ്പൊടി പുകയില പൊടിയും ആയി ചേർത്ത് ചെറിയ ഉരുളകൾ.. ടൂത്പിക്ക് കളിൽ ഇവ ഉറപ്പിക്കുക.. ഇവ പല്ലി വരുന്ന വഴികളിലും ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലും സ്ഥാപിക്കുക.. ഇത് തിന്ന് അവ ചത്തുപോകും.. നാഫ്തലിംഗ് ബോളുകൾ മികച്ച കീടനാശിനികൾ ആണ്.. ഇത് അലമാരികളിലും സ്റ്റവ്കൾക്ക് ഇടയിലും എല്ലാം വയ്ക്കുക..

ഇത് പല്ലികളെ തുരത്താൻ സഹായിക്കും.. പല്ലി കൾക്ക് മയിൽപീലി ഭയമാണ്.. മയിൽപീലി ചുമരുകളിൽ ഒട്ടിച്ചു വയ്ക്കുകയോ ചെയ്യുക.. പല്ലി കൾ പിന്നീട് ആ ഭാഗത്ത് വരില്ല.. പെപ്പർ സ്പ്രേ.. വെള്ളവും കുരുമുളകും ചേർത്ത് സ്പ്രേ തയ്യാറാക്കുക.. ഇത് അടുക്കളയിലെ അലമാരകളിലും ട്യൂബ് ലൈറ്റുകൾക്ക് അടുത്ത അതുപോലെ സ്റ്റവ് ഫ്രിഡ്ജ് തുടങ്ങിയവയ്ക്ക് കീഴിലും നല്ലപോലെ സ്പ്രേ ചെയ്യുക.. കുരുമുളകിന്റെ ഗന്ധവും എരിവും പല്ലികൾക്ക് അസ്വസ്ഥതകൾ സൃഷ്ടിക്കുകയും അവ സ്ഥലം വിടുകയും ചെയ്യും..

Leave a Reply

Your email address will not be published. Required fields are marked *