സോറിയാസിസ് എന്ന ചർമ്മരോഗം വരാനുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും.. ഇവ ജീവിതത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..

സോറിയാസിസ് കാരണങ്ങളും പരിഹാരമാർഗങ്ങളും.. ചർമ്മത്തെ ബാധിക്കുന്ന ഒരു ദീർഘകാല രോഗമാണ് സോറിയാസിസ്.. വളരെ വ്യാപകമായി കാണപ്പെടുന്ന ചർമ്മ പ്രശ്നങ്ങളിൽ ഒന്നാണ് ഇത്.. തലയിലും മറ്റു ഭാഗങ്ങളിലും കട്ടിയുള്ള ശൽക്കങ്ങൾ രൂപപ്പെടുന്നതാണ് രോഗത്തിൻറെ മുഖ്യ ലക്ഷണം.. തൊലിയുടെ സ്വാഭാവികമായ സൗന്ദര്യവും മൃദുത്വവും നഷ്ടപ്പെടുവാൻ ഇത് ഇടയാക്കും.. അഞ്ചു മുതൽ 10 ശതമാനം രോഗികളിലും സോറിയാസിസ് അനുബന്ധമായി സന്ധിവാതങ്ങളും ഉണ്ടാകാറുണ്ട്.. ആയുർവേദം.. സിദ്ധമം.. എന്നീ പേരുകളിലാണ് സോറിയാസിസിനെ സൂചിപ്പിക്കുന്നത്.. ഇതിൻറെ പ്രധാന കാരണങ്ങൾ..

ആഗോള ജനസംഖ്യയുടെ ഒരു ശതമാനത്തിന് എങ്കിലും ഈ രോഗം ഉണ്ട്.. ശരീരത്തിൻറെ പ്രതിരോധ വ്യവസ്ഥയിൽ ഉണ്ടാക്കുന്ന തകരാറുകൾ.. വിരുദ്ധാഹരങ്ങൾ കഴിക്കുമ്പോൾ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ.. മന സംഘർഷം.. ജീവിതരീതിയിലെ അനാരോഗ്യ പ്രവണതകൾ ഇവയൊക്കെ സോറിയാസിസ് ന് ഇടയാകാറുണ്ട്.. പാരമ്പര്യമായി സോറിയാസിസ് മറ്റു ചർമ്മ രോഗങ്ങൾ.. ആസ്മ തുടങ്ങിയവ ഉള്ളവർക്കും സോറിയാസിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്..

സോറിയാസിസ് തിരിച്ചറിയുന്നതിനുള്ള മാർഗങ്ങൾ.. തലയിലും കൈകൾ അതുപോലെ കാലുകളുടെ മുട്ടുകളുട് പുറം ഭാഗത്ത് കട്ടിയുള്ള ശല്ക്കങ്ങൾ രൂപപ്പെടുന്നതാണ് രോഗത്തിൻറെ മുഖ്യലക്ഷണം.. തലയിൽ താരന്റെ രൂപത്തിലാണ് പലരിലും ഈ രോഗം ആരംഭിക്കുന്നത്.. തൊലിയിൽ നിന്ന് ചാര രൂപത്തിലുള്ള ചെതുമ്പലുകൾ പൊടി രൂപത്തിലും അല്ലെങ്കിൽ പാളികളായോ ഇളകി വരും.. തൊലി ക്കട്ടി കൂടി രൂക്ഷമായി ഇരിക്കുക.. ചൊറിച്ചിൽ അതുപോലെ നിറംമാറ്റം .. ചെതുമ്പലോടു കൂടിയ ചുവന്ന പാടുകൾ.. രൂക്ഷമായ മുടികൊഴിച്ചിൽ.. രക്തം പൊടിയുക തുടങ്ങിയ ലക്ഷണങ്ങളും സോറിയാസിസ് ബാധിച്ച വ്യക്തികളിൽ കാണാറുണ്ട്.. ചിലർക്ക് വെളുത്തുള്ളി ദേഹത്ത് പറ്റിയത് പോലെ പാടുകൾ ഉണ്ടാവും..

Leave a Reply

Your email address will not be published. Required fields are marked *