മുടിയിൽ ഉണ്ടാകുന്ന അകാലനര അതുപോലെ തന്നെ മറ്റ് ഹെയർ പ്രോബ്ലംസ് എല്ലാം തന്നെ മാറ്റാൻ സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ഹെയർ പാക്ക്.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത എഫക്റ്റീവ് ഹെയർ പാക്ക്..

അകാലത്തിൽ മുടി നരക്കുക അതുപോലെ മുടി പൊട്ടി പോവുക.. മുടിയിൽ താരൻ ഉണ്ടാവുക.. മുടിയുടെ അറ്റം പിളരുക.. മുടിക്കായ ഉണ്ടാവുക.. എന്നിങ്ങനെ നമ്മുടെ മുടിയെ അലട്ടുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട് അതുപോലെ ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകളും ഇന്ന് ഉണ്ട്.. അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ സഹായിക്കുന്ന അതുപോലെ മുടി നല്ല സോഫ്റ്റ് ആയും സ്മൂത്തായി ഇരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ഹെയർ വാഷാണ്.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.
ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക..

ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ശിഖകായ ആണ്.. ഇതെല്ലാം ആയുർവേദ കടകളിലും ലഭ്യമാണ്.. ഇനി ആവശ്യമായി വേണ്ടത് നെല്ലിക്ക പൊടിയാണ്.. ഇത് വേണമെങ്കിൽ നിങ്ങൾക്ക് കടകളിൽ നിന്നും വാങ്ങിക്കാം അല്ലെങ്കിൽ വീട്ടിൽ ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാൻ.. അടുത്തതായി നമുക്ക് ആവശ്യമായി വേണ്ടത് ഉലുവ പൊടിച്ചത് ആണ്.. അടുത്തതായി വേണ്ടത് ആര്യവേപ്പില ഉണക്കി പൊടിച്ച പൊടിയാണ്.. നിങ്ങൾക്ക് ഇത് മാർക്കറ്റുകളിൽ വാങ്ങിക്കാൻ ലഭിക്കും..

അടുത്തതായി നമുക്ക് വേണ്ടത് ഹെബിസ്കസ് പൗഡർ ആണ്.. ഇത് പേര് കേട്ട പേടിക്കേണ്ട കാര്യമില്ല നമ്മുടെ ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച പൊടിയാണിത്.. ഇത് നിങ്ങൾക്ക് വേണമെങ്കിൽ വീട്ടിൽ ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാൻ.. ഇത് മിക്സ് ചെയ്യുമ്പോൾ കഞ്ഞിവെള്ളം ഉപയോഗിച്ച് മിക്സ് ചെയ്യുക.. മിക്സ് ചെയ്ത ശേഷം ഒരു മണിക്കൂർ ശേഷം മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ.. രാവിലെ സമയമില്ലാത്ത ആളുകളാണെങ്കിൽ മാത്രം ഇത് രാത്രി തയ്യാറാക്കി വയ്ക്കാം.. അതിനുശേഷം നിങ്ങൾക്ക് ഇത് രാവിലെ ഉപയോഗിക്കാം.. ഇത് തയ്യാറാക്കി നിങ്ങളുടെ തലയോട്ടികൾ എല്ലാം നല്ലപോലെ തേച്ചുപിടിപ്പിക്കുക.. അതിനുശേഷം ഒരു 10 മിനിറ്റ് നേരത്തേക്ക് നല്ലതുപോലെ മസാജ് ചെയ്യണം.. എല്ലാവരും ട്രൈ ചെയ്തു നോക്കുക എഫക്റ്റീവ് ടിപ്സ് ആണിത്..

Leave a Reply

Your email address will not be published. Required fields are marked *