നമ്മൾ എല്ലാവരും തന്നെ നമ്മുടെ ഹെയർ കെയർ ചെയ്യുന്നതിന് ആയിട്ട് ഷാമ്പു ഉപയോഗിക്കുന്ന ആളുകളാണ്.. ഇങ്ങനെ സ്ഥിരമായി ഷാമ്പു ഉപയോഗിക്കുന്ന ആളുകൾക്കുള്ള ഒരു പരാതിയാണ് ഇങ്ങനെ ഷാമ്പു ദിവസവും ഉപയോഗിക്കുന്നത് കൊണ്ട് മുടി കൊഴിഞ്ഞു പോകുമോ എന്നുള്ളത്.. എന്നാൽ ഇത്തരം മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനു പകരം മുടി വളരാൻ സഹായിക്കുന്ന ഒരു ഷാംപൂ നമുക്ക് ദിവസവും ഉപയോഗിക്കാൻ പറ്റുമെങ്കിലോ.. അപ്പോൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന എന്നാൽ ഒരു ഷാംപൂ നൽകുന്ന എല്ലാത്തരം ഗുണങ്ങളും നൽകുന്ന ഒരു ഷാംപൂ എങ്ങനെ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ്..
അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇതിൻറെ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്ന് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ ഈ ഷാംപൂ തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ചു തേങ്ങാപ്പാൽ ആണ്.. തേങ്ങാപ്പാൽ എടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം.. കഴിവതും തേങ്ങയുടെ ഒന്നാം പാൽ തന്നെ എടുക്കണം..
കഴിയുന്നത്ര വെള്ളം കുറച്ചു ചേർത്തു വേണം പാൽ ഉണ്ടാക്കുന്നതിനും അതുപോലെ പാൽ പിഴിഞ്ഞ് എടുക്കുന്നതിനും ആയിട്ട്.. അടുത്തതായി നമുക്ക് വേണ്ടത് ഒരു 30 ഗ്രാം സോപ്പ് ബേസ് ആണ്.. നിങ്ങളുടെ അടുത്തുള്ള കടകളിൽ ഇത് വളരെ വിലക്കുറവിൽ തന്നെ വാങ്ങിക്കാൻ ലഭിക്കുന്നതാണ്.. അഥവാ നിങ്ങൾക്ക് ഇത് ലഭിക്കുന്നില്ല എന്നുണ്ടെങ്കിൽ പിയേഴ്സ് സോപ്പ് നിങ്ങൾക്ക് ഇതുപോലെ ഉപയോഗിക്കാവുന്നതാണ്.. പക്ഷേ ഈ സോപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ചിലവ് കൂടും എന്നുള്ളത് ഒരു വാസ്തവമാണ്..