എല്ലാ വീടുകളിലും ഉള്ള ഒരു പ്രധാന പ്രശ്നമാണ് ഉറുമ്പ് ശല്യം.. അതായത് നമ്മൾ തുണി അലക്കി ഇട്ടു കഴിഞ്ഞാൽ അതിനകത്ത് വരും.. അതുപോലെ അടുക്കളയിൽ എന്തെങ്കിലും സാധനങ്ങൾ കൊണ്ടു വച്ചാൽ അപ്പോൾ തന്നെ വരും.. വീട്ടിലെ സോഫയിൽ ഉറുമ്പുകൾ വരും.. ഇങ്ങനെ ഉറുമ്പ് ശല്യം വളരെ വലുതാണ്.. ഇടയ്ക്ക് ഇത് കാണുമ്പോൾ നമുക്ക് തന്നെ തോന്നാറുണ്ട് ഉറുമ്പുകളുടെ സങ്കേതത്തിലേക്ക് നമ്മൾ അതിക്രമിച്ചു കയറി ഇരിക്കുന്നത് പോലെ.. ഇത്തരം അവസ്ഥകളാണ് ഇപ്പോൾ കണ്ടുവരുന്നത്..
ഇത്തരം ഉറുമ്പ് ശല്യങ്ങൾ വീട്ടിൽ നിന്നും പാടെ മാറി കിട്ടാൻ ചെയ്യാവുന്ന ഒരു ഉഗ്രൻ മാർഗ്ഗം ഉണ്ട്.. ഇത് ഉറുമ്പ് ശല്യം പാടെ മാറ്റിത്തരുന്ന ഒരു കിടിലൻ ടിപ്സ് ആണ്.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതെങ്ങനെയാണ് ചെയ്ത ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ നമ്മുടെ ഉറുമ്പ് നാശിനി തയ്യാറാക്കുവാൻ നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു പഴയ ജഗ് എടുക്കുക.. അതിനുശേഷം നമുക്ക് വേണ്ടത് ഒരു മൂന്ന് ടീസ്പൂൺ സോപ്പുപൊടിയാണ്.. നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ഏത് സോപ്പുപൊടി വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാം..
അതുപോലെ നമുക്ക് ആവശ്യമായി വേണ്ടത് വിനാഗിരിയാണ്.. ഇതിനെ ചിലർ കടകളിൽ സുർക്ക എന്ന് പറയും.. അതുകഴിഞ്ഞാൽ നമുക്ക് വെള്ളം ആവശ്യമാണ്.. ഈ ഉറുമ്പ് നാശിനി തയ്യാറാക്കാൻ വളരെ എളുപ്പമാണ്.. ഇത് തയ്യാറാക്കിയ ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക.. അതിനുശേഷം ഉറുമ്പ് ശല്യം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഇത് കൊണ്ടുപോയി സ്പ്രേ ചെയ്യുക.. ഇത് ചെയ്തു കഴിഞ്ഞാൽ വെറും മൂന്നു മിനിറ്റുകൾക്കുള്ളിൽ തന്നെ എല്ലാ ഉറുമ്പുകളും നശിച്ചിരിക്കും.. എല്ലാവരും ട്രൈ ചെയ്തു നോക്കുക വളരെ എഫക്റ്റീവ് ടിപ്സാണ്..