ഒരുതവണ ഉപയോഗിക്കുമ്പോൾ തന്നെ മികച്ച റിസൾട്ട് തരുന്ന ഒരു കിടിലൻ ഹെയർ പാക്ക്.. എഫക്റ്റീവ് ടിപ്സ്..

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ എങ്ങനെ ഒരു ഹെയർ സ്പ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്.. ഈ ഹെയർ സ്പാ ചെയ്യുന്നതിനായിട്ട് മൂന്ന് സ്റ്റെപ്പുകൾ ഉണ്ട്.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഈ ഹെയർ സ്പാ ചെയ്യുന്നതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് ഹോട്ട് ഓയിലാണ്.. ഈ ഓയിൽ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നോക്കാം.. ഈ ഹെയർ സ്പാ ക്ക് നമ്മൾ ആദ്യം ചെയ്യേണ്ടത് ഹോട്ട് ഓയിൽ മസാജ് ആണ്.. ഇതിനുവേണ്ടി നമുക്ക് ആദ്യം വേണ്ടത് രണ്ട് ടീസ്പൂൺ ഉലുവ ആണ്.. ഇത് നല്ലപോലെ ഇടിച്ച് ചതക്കണം.. അതിനുശേഷം നമുക്കാവശ്യമായ വേണ്ടത് വെളിച്ചെണ്ണയാണ്..

അതിനുശേഷം ഈ ഉലുവയും എണ്ണയും ഡബിൾ ബോയിലിംഗ് ചെയ്തെടുക്കണം.. ഒരു 15 മിനിറ്റ് നേരത്തേക്ക് ഇങ്ങനെ ചെയ്യണം.. ഡബിൾ ബോയിലിംഗ് ചെയ്യാതെ മറ്റൊരു മാർഗം കൂടിയുണ്ട്.. അല്പം വെളിച്ചെണ്ണയിൽ ഉലുവ ഇട്ട് നല്ലപോലെ വെയിലത്ത് വച്ച് ചൂടാക്കുക.. ഇങ്ങനെ നിങ്ങൾ തുടർച്ചയായി രണ്ടു ദിവസം ചെയ്യുകയാണെങ്കിൽ ആ ഉലുവയിലെ സത്തുക്കൾ എല്ലാം വെളിച്ചെണ്ണയിലേക്ക് ഇറങ്ങും.. ഇങ്ങനെയും നിങ്ങൾക്ക് ചെയ്യാവുന്നതാണ്.. ഇത് തയ്യാറാക്കിയ ശേഷം നിങ്ങളുടെ തലമുടിയിൽ എല്ലാം നല്ലപോലെ തേച്ച് മസാജ് ചെയ്യുക.. ഇങ്ങനെ നിങ്ങൾ ഒരു 10 മിനിറ്റ് നേരത്തേക്ക് നല്ലതുപോലെ മസാജ് ചെയ്യണം.. അത് കഴിഞ്ഞ് ഒരു ടവൽ എടുക്കുക.. ഇത് നല്ലപോലെ ചൂടുവെള്ളത്തിൽ മുക്കിവച്ച ശേഷം നിങ്ങളുടെ തലയിൽ നല്ലപോലെ കെട്ടിവയ്ക്കുക.. ഈ ടവ്വലിന്റെ ചൂട് തണുക്കുന്നത് വരെ അങ്ങനെ തന്നെ ഇരിക്കുക.. അതിനുശേഷം നമുക്ക് അടുത്ത ഹെയർ പാക്ക് ചെയ്യാം..

Leave a Reply

Your email address will not be published. Required fields are marked *