ഇന്ന് സംസാരിക്കാൻ പോകുന്നത് ഹെർണിയ എന്ന വിഷയത്തെക്കുറിച്ചാണ്.. ഏറ്റവും കോമൺ ആയിട്ട് സ്ത്രീകളിലും പുരുഷന്മാരിലും എല്ലാം കണ്ടുവരുന്ന ഒരു പ്രധാന അസുഖമാണ് ഹെർണിയ എന്നത്.. ഹെർണിയ എന്ന് പറയുന്നത് പുരുഷന്മാരിൽ ഏറ്റവും കോമൺ ആയി കാണുന്നത് അവരുടെ ഇടിപ്പ് ഭാഗത്താണ്.. ആ ഭാഗങ്ങളിൽ ഒരു തടുപ്പ് പോലെ വരും.. ഇത് നമ്മൾ കിടക്കുന്ന സമയത്ത് ഉള്ളിലേക്ക് കയറിപ്പോകും.. ഇതിനെ നമ്മൾ കുടൽ ഇറക്കം എന്നും പറയും.. ഇത്തരം ഒരു അവസ്ഥയിലാണ് ഹെർണിയ പുരുഷന്മാരിൽ കൂടുതലായി കാണുന്നത്..
സ്ത്രീകളിൽ ഇത് പൊക്കിളിൽ കാണാം.. അതുപോലെ തുടയുടെ ഭാഗത്ത് കാണാം.. അല്ലെങ്കിൽ നേരത്തെ ഓപ്പറേഷൻ ചെയ്ത ഏതെങ്കിലും ഒരു ഭാഗത്തും വരാം.. ഹെർണിയ എന്ന് പറയുന്നത് ഒരു മെഡിക്കൽ കണ്ടീഷൻ അല്ല.. ഒരു സർജിക്കൽ കണ്ടീഷനാണ്.. അതുകൊണ്ടുതന്നെ ഓപ്പറേഷൻ വേണ്ട ഒരു അസുഖമാണ് ഇത്.. ഇത് നമ്മുടെ ദേഹത്തുള്ള വയറിൻറെ ഭാഗമാണെങ്കിലും അതുപോലെ ഇടുപ്പ് ഭാഗം ആണെങ്കിലും അവിടെ വരുന്ന ഒരു നമ്മുടെ മസിലിന്റെ വീക്ക്നെസ് കാരണമാണ് ഇത് തള്ളി വരുന്നത്..
അപ്പോൾ അത് ഒരിക്കലും നമുക്ക് മരുന്നുകൊണ്ട് ചികിത്സിക്കാൻ പറ്റില്ല.. അപ്പോൾ അതിനെ നമ്മൾ എപ്പോഴും ഒരു സർജറിയിലൂടെ അല്ലെങ്കിൽ ഓപ്പറേഷനിലൂടെ മാത്രമേ അത് നമുക്ക് ചികിത്സിക്കാൻ കഴിയുള്ളൂ.. ഇത് പണ്ടുമുതലേ കണ്ടുവരുന്നതാണ് നമ്മൾ സർജറി തുടങ്ങിയ വർഷം മുതൽ തന്നെ ഈ ഓപ്പറേഷൻ ഉള്ളതാണ്.. അന്ന് ഇത് ഓപ്പൺ സർജറി ആയിട്ടാണ് ചെയ്തുകൊണ്ടിരുന്നത്..