മുട്ടുവേദന പലപ്പോഴും ഡോക്ടർമാർക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സഹിക്കാൻ പറ്റാത്ത രീതിയിലുള്ള ഒരു കുരുക്ക് ആയി മാറുന്ന അവസ്ഥ നമുക്ക് പലർക്കും ഉണ്ടായിട്ടുണ്ടാവും.. നമ്മുടെ പ്രിയപ്പെട്ട ആളുകൾക്ക് ഉണ്ടായിട്ടുണ്ടാകും.. അതുകാരണം നടക്കാൻ പോലും ആവാതെ സ്വന്തം പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന അല്ലെങ്കിൽ അതിനു വേണ്ടി മറ്റ് ആൾക്കാരെ ആശ്രയിക്കേണ്ടി വരുന്ന ആളുകളുടെ അവസ്ഥ നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്..
ഈ മുട്ടു എന്നും പറയുന്നത് നമ്മുടെ ശരീരത്തിലെ സങ്കീർണമായ ഒരു സന്ധികളിൽ ഒന്നാണ്.. അതുകൊണ്ടുതന്നെ ഇന്ന കാര്യങ്ങൾ കൊണ്ടാണ് ഇത് വന്നത് എന്ന് പറയാൻ കുറച്ചു ബുദ്ധിമുട്ടാണ്.. നമുക്ക് മുട്ട് വേദന വരുന്നു ഡോക്ടറെ പോയി കാണുന്ന ട്രീറ്റ്മെൻറ് എടുക്കുന്നു.. അതിനുശേഷം ആ വേദനകൾ മാറുന്നില്ല എന്ന് ആണെങ്കിൽ അതിനു പ്രധാനമായിട്ടും രണ്ട് കാരണങ്ങൾ ഉണ്ടാവാം.. ഒന്നാമത്തേ കാരണം നേരത്തെ പറഞ്ഞതുപോലെ വളരെ കോംപ്ലക്സ് ആയ ഒരുപാട് കണക്റ്റിംഗ് സ്ട്രക്ചേഴ്സ്..
ലിഗമെൻൻറ് അതുപോലെ മസിൽസ് അങ്ങനെ ഒരുപാട് സ്ട്രക്ച്ചേഴ്സ് ബോൺസുകൾ തമ്മിൽ കണക്ട് ചെയ്യാൻ സഹായിക്കുന്നു.. അപ്പോൾ അതിനുള്ളിൽ വരുന്ന ചെറിയ നീർക്കെട്ട് അല്ലെങ്കിൽ കീറൽ കൊണ്ട് ആയിരിക്കാം അവിടെ വേദന ഉണ്ടാവുന്നത്.. അത് കൃത്യമായി മനസ്സിലാക്കിയിട്ട് ഈ പറയുന്ന നീർക്കെട്ട് കുറയ്ക്കാൻ നമുക്ക് നേരിട്ട് ഇഞ്ചക്ഷൻ വെക്കേണ്ടി വന്നേക്കാം.. അല്ലെങ്കിൽ മരുന്ന് കഴിക്കുകയോ എക്സസൈസ് ചെയ്യേണ്ടി വന്നേക്കാം.. അതിനുശേഷം ശരിയായില്ലെങ്കിൽ മാത്രം സർജറി വന്നേക്കാം..