ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പിത്തസഞ്ചി സംബന്ധമായ അസുഖത്തെക്കുറിച്ചാണ്.. അതായത് പ്രധാനമായും പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ലുകളെ കുറിച്ചാണ് ചെയ്യാൻ പോകുന്നത്.. പ്രധാനമായും ആളുകൾ ഹോസ്പിറ്റലിൽ വന്നു പറയുന്നത് ഒന്നില്ലെങ്കിൽ ഒരു ദഹന കുറവ്.. ഗ്യാസിന്റെ ബുദ്ധിമുട്ടുകൾ അതുപോലെ കൂടുതൽ ഏമ്പക്കം വരുന്നു.. അല്ലെങ്കിൽ പുളിച്ചു തികട്ടൽ.. തുടങ്ങിയ അസുഖങ്ങൾ ആയാണ് പ്രധാനമായും പിത്തസഞ്ചിയിലെ കല്ലുകൾ എന്ന പ്രശ്നവുമായി ആളുകൾ ഹോസ്പിറ്റലിൽ വരുന്നത്.. ചില ആളുകൾ വയറു വേദനയായിട്ടും വരാറുണ്ട്.. ഇത് കൂടുതലും ഡയബറ്റിസ് ഉള്ള ആളുകൾക്കാണ്..
ഇത് പ്രധാനമായും കാണുന്നത് തന്നെ സ്ത്രീകളിലാണ്.. 40 വയസ്സിനു മുകളിലുള്ള വണ്ണമുള്ള സ്ത്രീകളിലാണ് കാണുന്നത്. അതുപോലെ കുട്ടികളൊക്കെ ഉണ്ടായിക്കഴിഞ്ഞിട്ടുള്ള സ്ത്രീകൾ.. ഇത് വയറുവേദന ആയിട്ട് വരാം അതുപോലെ ദഹന കുറവായിട്ട് വരാം.. അല്ലെങ്കിൽ ഛർദി ഇതെല്ലാം ആയിട്ട് വരാം.. ഇതുകൂടാതെ ചിലർക്ക് മഞ്ഞപ്പിത്തം ആയിട്ട് വരാം..
ഇത്തരം ആളുകൾക്ക് പ്രധാനമായും സ്കാൻ ചെയ്ത് നോക്കും.. അതുപോലെതന്നെ ബ്ലഡ് ടെസ്റ്റുകൾ ചെയ്യും.. ചില ആളുകൾക്ക് ഇത് പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ല് അവിടുന്ന് ചാടി മെയിൻ ട്യൂബിലേക്ക് വന്ന് ഈ കല്ല് അവിടം ബ്ലോക്ക് ചെയ്തു അത് മഞ്ഞപ്പിത്തമായി മാറാറുമുണ്ട്.. ചിലർക്ക് ഈ കല്ല് കാരണം ഇൻഫെക്ഷൻസ് വരാം.. ഇത് പ്രധാനമായും ഡയബറ്റിസ് ഉള്ള ആളുകളിലാണ് കാണാറുള്ളത്.. അതായത് പലതവണകളായി ഇതിനകത്ത് ഇൻഫെക്ഷൻ വരാം.. ഇത്തരം ആളുകൾക്ക് ഭയങ്കരമായ വയറുവേദനകൾ വരാം.. ഇത്തരം പ്രശ്നങ്ങൾ ആയിട്ടാണ് ആളുകൾ ഹോസ്പിറ്റലിലേക്ക് വരുന്നത്..