വളരെയധികം ആൾക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അലർജി.. ലോകത്ത് ആകമാനം 20 മുതൽ 30% വരെ ആൾക്കാരെ ഇത് പല രീതിയിൽ ബാധിക്കുന്നുണ്ട്.. എന്താണ് അലർജി അതിൻറെ കാരണങ്ങൾ എന്തൊക്കെയാണ്.. അത് ഏതൊക്കെ രീതിയിൽ നമ്മളെ ബാധിക്കാം.. അതിൻറെ രോഗം നിർണയവും ചികിത്സയും എന്തെല്ലാമാണ്.. പിന്നെ ഇതിനെ നമുക്ക് പാടെ മാറ്റാൻ സാധിക്കുമോ.. ഇത്തരം ചോദ്യങ്ങൾ കാണാൻ നാം ഇന്ന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്..
എന്താണ് ഈ അലർജി.. മനുഷ്യ ശരീരത്തിൽ നിന്ന് ബാഹ്യമായ ഏതെങ്കിലും ഒരു പദാർത്ഥത്തോടെ ശരീരം ഓവറായി റിയാക്ട് ചെയ്യുന്ന ഒരു അവസ്ഥ ആണ് അലർജി എന്ന് പറയുന്നത്.. ഇനി ഇത് പലതരത്തിൽ വരാം.. ശരീരത്തിൻറെ പലഭാഗങ്ങളെ ഇത് ബാധിക്കാം.. ഏറ്റവും സാധാരണയായി കണ്ടുവരുന്നത് അലർജി ക്രൈനൈം.. ഇത് നിർത്താതെയുള്ള തുമ്മൽ.. മൂക്കൊലിപ്പ് മൂക്കടപ്പ്.. മൂക്ക് തൊണ്ട എന്നിവിടങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടുക.. ഇതൊക്കെയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ..
ഇതിൻറെ കൂടെ തന്നെ വരാൻ സാധ്യതയുള്ള ഒരു അവസ്ഥയാണ് കണ്ണിന് ഉണ്ടാകുന്ന ചൊറിച്ചിൽ അതുപോലെ കണ്ണ് ചുവന്നു വരിക.. കണ്ണിൽനിന്ന് വെള്ളം വരുക തുടങ്ങിയവ.. സാധാരണയായി പലർക്കും ഇത് ഒന്നിച്ചാണ് കാണാറുള്ളത്.. അതോടൊപ്പം തന്നെ വിട്ടുമാറാത്ത തലവേദന.. അതായത് അലർജി സൈനസൈറ്റിസിന്റെ ഒരു ലക്ഷണമാണ്.. പിന്നീട് നമ്മൾ കാണുന്നത് ഈ അലർജി നമ്മുടെ ശ്വാസകോശത്തെ ബാധിക്കുമ്പോൾ നമുക്ക് അതിനെ ആസ്മ എന്ന് വിളിക്കാം.. നമുക്കറിയാം ശ്വാസനടസം ചുമ.. കുറുകൽ തുടങ്ങിയവയാണ് ആസ്മയുടെ പ്രധാന ലക്ഷണങ്ങൾ.. ചിലർക്ക് ഇത് വിട്ടുമാറാത്ത ചുമ ആയോ അല്ലെങ്കിൽ കിതപ്പ് ആയോ രോഗലക്ഷണങ്ങൾ ഉണ്ടാവാം..