നമുക്കറിയാം ഉറക്കത്തിനിടയിൽ പെട്ടെന്ന് നമുക്ക് ശ്വാസതടസം അനുഭവപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായിക്കഴിഞ്ഞാൽ അത് പിന്നീടുള്ള ദിവസങ്ങളിൽ ഉറങ്ങാൻ തന്നെ നമുക്ക് പ്രയാസം അനുഭവപ്പെടും.. അങ്ങനെ ഉണ്ടാവുന്ന ചില രോഗങ്ങളെ കുറിച്ച് അതായത് പ്രധാനമായും നമ്മൾ ഉറങ്ങിയതിനു ശേഷം പെട്ടെന്ന് ഞെട്ടി എഴുന്നേൽക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യുന്ന ചില രോഗങ്ങളെ കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത്.. ഒന്നാമതായിട്ട് കൂർക്കം വലി നിദ്ര സ്തംഭന രോഗം.. ഇത് പലപ്പോഴും രാത്രി സമയങ്ങളിൽ ശക്തമായ കൂർക്കം വലിയും പെട്ടെന്ന് ശ്വാസം നിന്ന് പോവുകയും പിന്നീട് ഞെട്ടി എഴുന്നേൽക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ്. അത്തരം രോഗികളിൽ പകൽ സമയത്ത് അമിതമായ ഉറക്കം ക്ഷീണം തലവേദന തുടങ്ങിയ ലക്ഷണങ്ങളും കൂടെ കാണാം..
ഇത് ഒരു സ്ലീപ് സ്റ്റഡി ചെയ്തശേഷം അസുഖത്തിന്റെ തീവ്രത നിർണയിക്കുകയും അസുഖം കണ്ടെത്തുകയും ചെയ്തിട്ട് ആണ് ചികിത്സ നടപ്പാക്കുന്നത്.. ഇത്തരം രോഗികൾ പലപ്പോഴും വെയിറ്റ് കുറയ്ക്കുക അതുപോലെ സ്ഥിരമായി വ്യായാമം ചെയ്യുക.. രാത്രി സമയത്ത് അമിതമായ ഭക്ഷണം ഒഴിവാക്കുക.. മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഉണ്ടെങ്കിൽ അത് പൂർണ്ണമായും ഒഴിവാക്കുക.. ഇത്തരം കാര്യങ്ങൾ എല്ലാം പ്രധാനമായും ചെയ്യേണ്ടതാണ്.. കൂടാതെ ചില രോഗികളിൽ തീവ്രത വളരെ കൂടുതലായി കാണാറുണ്ട്.. ഇത്തരം രോഗികളിൽ c pap മെഷീൻ ഉപയോഗിക്കുകയും അല്ലെങ്കിൽ സർജറി പോലുള്ള ചില രോഗികളിൽ സർജറികളും ആവശ്യമായി വന്നേക്കാം.. രണ്ടാമതായി നമുക്ക് അറിയാം അലർജി കാരണം വരുന്ന അസുഖമാണ് ആസ്മ..