ഹൃദ്രോഗത്തെക്കുറിച്ച് പല പല സംശയങ്ങളും പലരും ചോദിച്ചു വരാറുണ്ട്.. കുറച്ചു സംശയങ്ങൾ ദൂരീകരിക്കാൻ വേണ്ടി ആണ് എന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത്.. ഒന്നാമതായി ഹൃദ്രോഗം നമുക്ക് എങ്ങനെ ഉണ്ടാകുന്നു എന്നത് ഒരു ചോദ്യമാണ്.. പ്രധാനമായീ നമ്മുടെ നാട്ടിൽ കാണുന്ന ഹൃദ്യോഗം കൊറോണറി ഹൃദ്രോഗം എന്ന പേരിലാണ് അറിയപ്പെടുന്നത്.. നെഞ്ചിന്റെ വലതുഭാഗത്ത് ഉണ്ടാകുന്ന വേദന അല്ലെങ്കിൽ അസ്വാസ്ഥ്യം അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ..
ഇത് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ അധികവും നമ്മുടെ ജീവിത രീതിയും ജീവിതശൈലികളും അനുസരിച്ചു ഉണ്ടാകുന്ന രോഗങ്ങളാണ്.. ചെറുപ്പക്കാരിൽ ഉണ്ടാകുന്നത് പുകവലി കൊണ്ട് ഉണ്ടാകുന്നു.. അതുപോലെതന്നെ ഭക്ഷണക്രമത്തിൽ വരുന്ന മാറ്റങ്ങൾ.. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത്.. പച്ചക്കറികളുടെയും പഴങ്ങളുടെയും ഉപയോഗം വളരെ കുറയുകയും ഹൃദ്രോഗം വരാനുള്ള പ്രധാന കാരണങ്ങളാണ്.. കൊഴുപ്പുകൾ എന്ന് പറയുന്നത് ട്രാൻസ്ഫാറ്റ് എന്നറിയപ്പെടുന്ന ചില പ്രത്യേക തരം കൊഴുപ്പുകളാണ്.. ഒരു എണ്ണയിൽ നമ്മൾ പാകം ചെയ്ത ഭക്ഷണങ്ങളെല്ലാം തന്നെ ട്രാൻസ്ഫാക്റ്റായി മാറും..