ഇന്ന് ഞാൻ പറയാൻ ഉദ്ദേശിക്കുന്ന വിഷയം ഹോർമോൺ വ്യതിയാനങ്ങളുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നതിനെ കുറിച്ചാണ്.. മനുഷ്യ ശരീരത്തിലെ നോർമൽ ഫംഗ്ഷനുകൾ അതായത് പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള ഒരു ഘടകമാണ് ഹോർമോണുകൾ.. ശരീരത്തിലുള്ള വിവിധ ഗ്രന്ഥികളിൽ നിന്നാണ് ഈ ഹോർമോണുകൾ എല്ലാം തന്നെ ഉല്പാദിപ്പിക്കപ്പെടുന്നത്.. ഹോർമോണുകളുടെ ഏതെങ്കിലും ഉദാഹരണം പറയുകയാണെങ്കിൽ നമ്മുടെ തൈറോയ്ഡ് ഹോർമോൺ..
ഇൻസുലിൻ ഹോർമോൺ ഇവയെല്ലാം തന്നെ ശരീരത്തിന്റെ ഫംഗ്ഷനുകൾക്ക് വളരെ ആവശ്യമുള്ള ഘടകങ്ങളാണ്.. ഇതിൽ പ്രത്യുൽപാദനത്തിന് ഏതൊക്കെ ഹോർമോണുകളാണ് ആവശ്യമുള്ളത്.. ഏതൊക്കെ ഹോർമോണുകളുടെ അഭാവം അല്ലെങ്കിൽ കൂടുതൽ മൂലമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത്.. പെൺകുട്ടികളിൽ ആണെങ്കിൽ 12 വയസ്സ് ആകുമ്പോഴേക്കും ബ്രയിനിൽ നിന്ന് ഗുണാഡോ ട്രോപ്പിംഗ് റിലീസിംഗ് ഹോർമോൺ അത് പുറപ്പെടുവിക്കുകയും..
അത് രക്തത്തിലൂടെ നമ്മുടെ പിറ്റ്യൂട്ടറി ഗ്രന്ഥികളിലേക്ക് എത്തി അവിടെനിന്ന് LH..FSH ഹോർമോണുകൾ ഉണ്ടാവുകയും ചെയ്യുന്നു..ഈ LH..FSH ഹോർമോണുകൾ രക്തക്കുഴലുകൾ വഴി നമ്മുടെ അണ്ഡാശയത്തിലേക്ക് എത്തുകയും അതിന്റെ ഫലമായി അണ്ഡാശയത്തിലെ ഫോളിക്കിളുകൾ അതായത് അണ്ഡങ്ങളിൽ ഇരിക്കുന്ന ഫോളിക്കിലുകൾ വളരുകയും അതിൽ നിന്നും പൂർണ്ണവളർച്ചയെത്തിയ അണ്ടം പുറന്തള്ളുകയും ചെയ്യുന്നു.. ഇതിനെയാണ് നമ്മൾ ഓവുലേഷൻ എന്ന് പറയുന്നത്..