അഡിനോയ്ഡ് ടോൺസ്ലൈറ്റിസ്.. പ്രധാന കാരണങ്ങളും ലക്ഷണങ്ങളും.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. വിശദമായി അറിയുക..

അടിനോയ്ഡ് ടോൺസ്ലൈറ്റിസ് അതിന്റെ പ്രധാന കാരണങ്ങൾ ലക്ഷണങ്ങൾ അതുപോലെ പ്രധാന ചികിത്സാരീതികൾ എന്നിവയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത്.. എന്താണ് അടിനൊയ്ഡ് ആൻഡ് ടോൺസ്ലൈറ്റിസ്.. വായ തുറന്നു കഴിഞ്ഞാൽ വായയുടെ ഇരുഭാഗങ്ങളിലായി കാണപ്പെടുന്നത് ആണ് ടോൺസിൽസ്.. കുറുനാവിന് പുറകിൽ മൂക്കിൻറെ പുറകിലെ ദ്വാരത്തിന് പുറകിലായി കാണപ്പെടുന്നത് ആണ് അഡിനോയ്ഡ്സ്..

അഡിനോസിന്റെ ഇരു ഭാഗങ്ങളിലും യുസ്ട്രേഷൻ ട്യൂബിന്റെ ഓപ്പണിങ് ഉണ്ട്. യൂസ്ഡ്റേഷൻ ട്യൂബാണ് നമ്മുടെ തൊണ്ടയും ചെവിയുമായി ബന്ധിപ്പിക്കുന്ന ട്യൂബ്.. അപ്പോൾ നമുക്ക് തൊണ്ടയിൽ എന്ത് ഇൻഫെക്ഷൻ വന്നാലും അത് ചെവിയിലേക്ക് ഈ ട്യൂബ് വഴി എത്തും.. അപ്പോൾ എന്തുകൊണ്ടാണ് അഡിനോയ്ഡ് ടോൺസ്ലൈറ്റിസ് ഉണ്ടാവുന്നത്..

അത് ഒരു വൈറൽ അല്ലെങ്കിൽ ബാക്ടീരിയൽ ഇൻഫെക്ഷൻ കൊണ്ട് ഇത് ഉണ്ടാകുന്നു.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. പനി ഉണ്ടാകും തൊണ്ടവേദന ഉണ്ടാകാം.. ജലദോഷം അതുപോലെ ചെറിയ തോതിൽ ചുമ ഉണ്ടാവും.. വേദന കൊണ്ട് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവും.. ഇതാണ് അക്വേയ്ഡ് അഡിനോയ്ഡ് ടോൺസ്ലൈറ്റിസ്.. ഇത് ഇടയ്ക്കിടയ്ക്ക് ഉണ്ടാവുകയാണെങ്കിൽ എന്ത് സംഭവിക്കും.. നമ്മുടെ ടോൺസിൽ രണ്ടും കൂടി വലുതായിട്ട് പരസ്പരം മുട്ടുന്നത് പോലെ വലുതാവും.. അപ്പോൾ ഭക്ഷണം ഇറക്കാൻ ചിലർക്ക് തടസ്സങ്ങൾ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *