വിട്ടുമാറാത്ത തുമ്മൽ.. അലർജി.. മൂക്കൊലിപ്പ് അതുപോലെ മൂക്ക് അടപ്പ്.. മൂക്കിലെ ദശ.. കണ്ണൂ ചൊറിച്ചിൽ.. തൊണ്ടയിൽ ഉണ്ടാവുന്ന ഇറിറ്റേഷൻ.. മണം കിട്ടാതിരിക്കുക.. ശ്വാസംമുട്ടൽ.. കഫം കൂടിയിട്ട് ഉണ്ടാകുന്ന തലവേദന.. ഇതുപോലെ ഒരുപാട് അലർജി രോഗങ്ങൾ കൊണ്ട് പലരും കഷ്ടപ്പെടുകയാണ്.. പലപ്പോഴും അത്തരം ആളുകൾ ഓഫീസിലേക്ക് വന്നുകഴിഞ്ഞാൽ അല്ലെങ്കിൽ എസിയുടെ അടുത്ത് നിന്നാൽ തന്നെ തുമ്മാൻ തുടങ്ങും.. ജോലി ചെയ്യാൻ എല്ലാം തന്നെ വളരെ പ്രയാസപ്പെട്ട് ഒതുങ്ങി കൂടുന്ന ഒരു അവസ്ഥയാണ് ഉള്ളത്.. ഇന്ന് അത്തരക്കാർക്ക് വേണ്ടി അലർജി എന്ന വിഷയം കുറച്ചു സംസാരിക്കാനാണ് വന്നിരിക്കുന്നത്..
നമുക്കറിയാം ഒരു ദിവസം ഒരു ജലദോഷം ഉണ്ടാവുകയാണെങ്കിൽ ആ ദിവസം പിന്നെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.. നമ്മൾ എന്തു ചെയ്യും പറ്റുകയാണെങ്കിൽ ലീവ് എടുക്കാം.. എന്നാൽ വർഷങ്ങളായി ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്ന കൂട്ടുകാരെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. നമുക്കൊപ്പം ചുരുങ്ങിയ പേര് എങ്കിലും ഉണ്ടാവും.. രാവിലെ തുടങ്ങും തുമ്മൽ.. വെയിൽ ഒന്ന് ചൂടായി വരുമ്പോൾ വരെ ഇത് തുടരും.. ചിലർക്ക് എസിയുടെ കാറ്റ് തട്ടിയാൽ വരും.. ചിലർക്ക് മുറ്റം ഒന്ന് അടിച്ചു വരുമ്പോൾ പൊടി തട്ടിയാൽ പിന്നെ ആ ദിവസം മുഴുവൻ തുമ്മൽ ആയിരിക്കും..
ഇങ്ങനെ വർഷങ്ങളോളം അതുപോലെതന്നെ ദിവസങ്ങളിൽ എല്ലാ ദിവസവും ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന സുഹൃത്തുക്കൾ ഈ വീഡിയോ ഒന്ന് കാണുന്നത് അവരുടെ സംശയം നിവാരണത്തിന് അതുപോലെതന്നെ അവരുടെ രോഗത്തെക്കുറിച്ചുള്ള തിരിച്ചറിവിനും സഹായകരമാണ്.. അലർജി എന്ന രോഗം കാരണമാണ് ഈ പ്രയാസം എല്ലാവരും അനുഭവിക്കേണ്ടി വരുന്നത്.. അലർജി പലതരത്തിൽ ഉണ്ട്.. ഞാൻ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അലർജിയെ പരിചയപ്പെടുത്താം..