ഇന്ന് സംസാരിക്കാൻ പോകുന്നത് ചെവിയുടെ അസുഖം കാരണം വരുന്ന ചില പ്രത്യേകതകരമായ ഒരു തലകറക്കത്തെ കുറിച്ചാണ്.. നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവും അതായത് ചെവിയുടെ ബാലൻസ് തെറ്റി അതുപോലെ ചെവിയുടെ ഫ്ലൂയിഡ് പ്രശ്നം കൊണ്ടാണ് തലകറക്കം വരുന്നത് എന്നൊക്കെ കേൾക്കാറുണ്ട്.. സത്യത്തിൽ എന്താണ് ഇതിൻറെ യഥാർത്ഥ കാരണങ്ങൾ.. ഇതിനെ ഞങ്ങൾ വിളിക്കുന്നത് പൊസിഷണൽ വർടൈംഗ് എന്നാണ്.. സ്വയമോ അല്ലെങ്കിൽ ചുറ്റുപാടും തിരിയുന്നതായിട്ട് അല്ലെങ്കിൽ ഇളകുന്നത് ആയിട്ടും ഒരു തോന്നൽ ഉണ്ടാവുന്നതാണ് ഇത്..
ഇതൊരു പ്രത്യേകതരമായ രോഗമാണ് കാരണം രോഗി ഒരു സൈഡിലേക്ക് തല തിരിക്കുമ്പോൾ അല്ലെങ്കിൽ തല പൊക്കുമ്പോൾ.. അല്ലെങ്കിൽ കുനിഞ്ഞ് പണിയെടുക്കുമ്പോൾ പെട്ടെന്ന് തലകറങ്ങുക.. ഇതിനെയാണ് പൊസിഷണൽ വർടൈംഗ് എന്ന് പറയുന്നത്.. അത് ഒരു മിനിറ്റിൽ കുറവ് മാത്രമേ നിൽക്കുകയുള്ളൂ.. തല ഇളക്കാതെ വെച്ചാൽ അങ്ങനെ നിൽക്കുകയും ചെയ്യും.. പിന്നെ ഒരു കുഴപ്പവും ഉണ്ടാവില്ല.. പിന്നെയും ആ ഒരു പൊസിഷനിലേക്ക് രോഗി തല കൊണ്ടുപോകുമ്പോൾ എല്ലാം കൂടെ കറങ്ങാൻ തുടങ്ങും..
ചിലർ ഇതുകൊണ്ട് ശർദ്ദിക്കും അതുപോലെ വിയർക്കും.. ആകെ ഹാർട്ടറ്റാക്ക് വരുന്നതുപോലെ പേടിക്കും.. അങ്ങനെയുള്ള ഒരു അവസ്ഥയാണ് ആദ്യമായിട്ട് വരുമ്പോൾ ഉണ്ടാവുക.. പിന്നീട് ഇത് ഉണ്ടാകുമ്പോൾ ആളുകൾക്ക് മനസ്സിലായിത്തുടങ്ങും.. അപ്പോൾ ഇതാണ് ചെവിയുടെ ബാലൻസ് തെറ്റുക എന്നത്.. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം.. ഈ ഉൾ ചെവിയുടെ ബാലൻസ് സഞ്ചിയുണ്ട്.. ഇതിൻറെ പ്രത്യേക ഭാഗത്ത് ഇതിൻറെ ഭിത്തിയിൽ ചില കല്ലുകൾ പതിച്ചു വച്ചിട്ടുണ്ട്..