ഒരു ഹാർട്ട് അറ്റാക്ക് വന്നാൽ ആ രോഗി മരണപ്പെടുമോ അതല്ലെങ്കിൽ ജീവിക്കുമോ എന്ന് നിർണയിക്കുന്ന ഒരു പ്രധാന ഘടകം എന്ന് പറയുന്നത് ചികിത്സിക്കാൻ ലഭിക്കുന്ന സമയം ആണ്.. ഒരു അറ്റാക്ക് വന്നാൽ ഒരു മണിക്കൂറിനുള്ളിൽ നമുക്ക് ചികിത്സ ലഭ്യമായി കഴിഞ്ഞാൽ ഹാർട്ടിനെ നമുക്ക് പരിപൂർണ്ണമായും അറ്റാക്കിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കും.. പക്ഷേ പിന്നീട് വൈകുന്ന ഓരോ സെക്കൻഡുകളും ഹാർട്ടിന്റെ മസിലുകൾക്ക് ഡാമേജ് വന്നു പമ്പിങ് കുറഞ്ഞിട്ടോ അല്ലെങ്കിൽ ബിപി കുറഞ്ഞിട്ടും..
അതല്ലെങ്കിൽ ഹാർട്ട് നിന്ന് പോയി മരണപ്പെടാൻ സാധ്യതകൾ ഏറെയാണ്.. ഇതിൻറെ പ്രധാന കാരണം ഇതിൻറെ ലക്ഷണങ്ങൾ അറിയാതെ പോകുന്നത് കൊണ്ടുള്ള പ്രശ്നങ്ങളാണ്.. ഒരു നെഞ്ചരിച്ചൽ അല്ലെങ്കിൽ നെഞ്ചിടിപ്പ് വന്നാൽ നമ്മൾ ആദ്യം കരുതുന്നത് അത് ഗ്യാസ് ആണ് എന്നാണ്.. ഉടനെ തന്നെ വീട്ടിലുള്ള ഇഞ്ചി അല്ലെങ്കിൽ വെളുത്തുള്ളി കഴിക്കും.. അല്ലെങ്കിൽ അടുത്തുള്ള ഫാർമസിയിൽ പോയി മെഡിസിൻ വാങ്ങി കഴിക്കും.. കുറച്ചു കഴിഞ്ഞാൽ ശമനം ലഭിക്കും അപ്പോൾ നമ്മൾ അത് ഗ്യാസ് ആണ് എന്ന് കരുതി കഴിച്ചുകൊണ്ടിരിക്കും.. കുറച്ചു കഴിയുമ്പോൾ ഇത് വളരെയധികം വർദ്ധിക്കുമ്പോഴാണ് നമ്മൾ ഹോസ്പിറ്റലിൽ പോകുന്നത്..
പലപ്പോഴും ഹോസ്പിറ്റലില് എത്തുമ്പോൾ തന്നെ വളരെ വൈകിയിരിക്കും.. ഹോസ്പിറ്റലിൽ എത്താത്തത് തന്നെ മരണപ്പെട്ട ഒരുപാട് സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാവും.. ഇങ്ങനെ ഒരു നെഞ്ചിടിപ്പ് അല്ലെങ്കിൽ നെഞ്ചുവേദന ഉണ്ടായിക്കഴിഞ്ഞാൽ നമ്മളത് ഗ്യാസ് ആണ് അല്ലെങ്കിൽ അറ്റാക്ക് ആണോ എന്ന് തിരിച്ചറിയാനുള്ള അഞ്ച് പ്രധാന കാര്യങ്ങൾ ആണ് ഇന്ന് പറയാൻ പോകുന്നത്.. ഒന്നാമത്തെ നമുക്കുണ്ടാകുന്ന അസ്വസ്ഥതകൾ അതായത് നെഞ്ചരിച്ചൽ അല്ലെങ്കിൽ നെഞ്ചുവേദന അത് ഗ്യാസ് ആണോ എന്ന് ഉള്ളതിനെ എത്ര സാധ്യതകൾ ഉണ്ട് എന്ന് മനസ്സിലാക്കണം..