കഴിഞ്ഞദിവസം ഓ പി യിൽ കാലുവേദനയുമായി ബന്ധപ്പെട്ട ഒരു രോഗി വന്നു.. ഞാൻ അദ്ദേഹത്തെ പരിശോധിച്ച ശേഷം നടുവിന്റെ എംആർഐ സ്കാൻ എടുക്കാൻ ഞാൻ സജസ്റ്റ് ചെയ്തു.. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു കാലു വേദനയുമായി വന്ന എനിക്ക് എന്തിനാണ് നടുവിന്റെ സ്കാൻ ചെയ്യുന്നത്.. ഇത് ചോദ്യം നിങ്ങൾക്ക് മുമ്പ് പലർക്കും ഉണ്ടായിട്ടുണ്ടാകും.. കാലുവേദന ഉണ്ടാക്കുന്ന നടുവിന്റെ അസുഖങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. കഴിഞ്ഞ വീഡിയോയിൽ നടുവിന് വേദന ഉണ്ടാക്കുന്ന അസുഖങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി..
ഇന്ന് ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് നടുവിനേക്കാൾ കൂടുതൽ കാലിൽ വേദന ഉണ്ടാക്കുന്ന നടുവിന്റെ അസുഖങ്ങളെ കുറിച്ചാണ്.. നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട് എൻറെ ഡിസ്ക് തെറ്റിപ്പോയി.. അല്ലെങ്കിൽ ഡിസ്ക് ബൽജു ആണ്.. എൻറെ ഡിസ്കിനു പുറകിൽ ഞരമ്പ് കുടുങ്ങിക്കിടക്കുകയാണ്.. ഇത്തരത്തിലുള്ള പല അവസ്ഥകളും നിങ്ങൾ കേട്ടിട്ടുണ്ടാവും..
യഥാർത്ഥത്തിൽ എങ്ങനെയാണ് ഡിസ്ക് പ്രശ്നം കാലിലേക്ക് വ്യാപിച്ച വേദന വരുന്നത്.. കാലിലേക്ക് വേദന ഉണ്ടാക്കുന്ന നടുവിന്റെ ഏറ്റവും പ്രധാനപ്പെട്ട അസുഖം ഡിസ്കസ് സംബന്ധമായ പ്രശ്നം തന്നെയാണ്.. നമ്മുടെ ഹെർണിയേറ്റഡ് ഡിസ്ക് എന്നറിയപ്പെടുന്ന അതായത് ഡിസ്ക് തെറ്റൽ എന്നു പറയുന്നത് കശേരുക്കൾക്കിടയിൽ ഉള്ള ഒരു ഡിസ്ക് അത് പുറകിലേക്ക് തള്ളുമ്പോൾ അത് എല്ലാ ഡിസ്കിന്റെയും പുറകിലൂടെ കാലിലേക്ക് ഉള്ള ഒരു നാഡികൾ ഉണ്ടാവും.. അപ്പോൾ ഡിസ്ക് പുറകിലോട്ട് തള്ളുകയോ അല്ലെങ്കിൽ ഡിസ്കിന്റെ ഉള്ളിലുള്ള ദ്രവരൂപത്തിലുള്ള ജെൽ മെറ്റീരിയൽ പുറത്തേക്ക് ഇറങ്ങുകയോ ചെയ്യുമ്പോൾ നമുക്ക് കാലിലേക്ക് വേദന അനുഭവപ്പെടുന്നു.. സാധാരണ കാണുന്നത് നമുക്ക് ഒരുപാട് കാലങ്ങളായി നടുവേദന ഉണ്ടാവും..