സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന അമിതവണ്ണം അല്ലെങ്കിൽ ഭാരം കുറയ്ക്കുന്നതിനെ പറ്റിയാണ്.. കാരണം കേരളത്തിൽ ഏതാണ്ട് 40%ത്തിലധികം ആളുകളും അമിതവണ്ണം ഉള്ളവരാണ്.. പക്ഷേ നമ്മുടെ ഇടയിൽ മറ്റൊരു കൂട്ടർ ഉണ്ട്.. അതായത് ഭാരം കൂട്ടുവാൻ ശ്രമിക്കുന്ന ആളുകൾ.. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജിതരാകുന്ന ആളുകളാണ് അവരിൽ പലരും.. അവർക്ക് അതിൻറെ തായ് മനപ്രയാസം ഉണ്ട്.. അവർക്ക് വേണ്ടിയാണ് ഇന്നത്തെ വീഡിയോ..
അതായത് ഈ പ്രശ്നത്തിന്റെ യഥാർത്ഥ ഗൗരവങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്.. എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്.. ആദ്യം തന്നെ നമുക്ക് ഇതിൻറെ ഗൗരവം എത്രത്തോളം ആണ് എന്ന് മനസ്സിലാക്കാം.. ദേശീയ ആരോഗ്യ കുടുംബ സർവേയുടെ റിപ്പോർട്ട് ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.. അതിൽ വളരെയധികം ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് നമ്മളെ കാത്തിരിക്കുന്നത്..
അതായത് കേരളത്തിലെ കുട്ടികളിൽ ഏതാണ്ട് 15 ദശാംശം എട്ട് ശതമാനം ആളുകളും സാധാരണ തൂക്കത്തേക്കാൾ വളരെ കുറവുള്ള ആളുകളാണ്.. തൂക്കം കുറവുള്ള പുരുഷന്മാരും സ്ത്രീകളും ഏതാണ്ട് 10% ത്തിൽ കൂടുതൽ വരുന്നുണ്ട്.. ഈ തൂക്കം കുറവുള്ള ആളുകൾ അല്ലെങ്കിൽ ശരീരഭാരം കൂട്ടണമെന്ന് ആഗ്രഹിച്ച ഡോക്ടർമാരെ സമീപിക്കുന്ന ആളുകൾ കൂടുതലും ചെറുപ്പക്കാരാണ്.. അതായത് ചെറുപ്പക്കാരായ പുരുഷന്മാരിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്..