ഞാൻ ഒരുപാട് വർഷങ്ങളായി മൈഗ്രേൻ തലവേദനയുമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.. വർഷങ്ങളായി മരുന്നു കഴിച്ചിട്ടും യാതൊരു മാറ്റവുമില്ല.. ഇപ്പോൾ വളരെയധികം സാധാരണയായി കേൾക്കുന്ന ഒരു പ്രശ്നമാണ്.. എല്ലാ തലവേദനങ്ങളും മൈഗ്രേൻ അല്ല.. മൈഗ്രേൻ ആണ് ഇത് എന്ന് തെറ്റിദ്ധരിച്ച് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.. അത്തരത്തിൽ മൈഗ്രേൻ ആണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു തലവേദനയെ കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്.. കഴുത്തിന്റെ പ്രശ്നങ്ങൾ കൊണ്ട് തല വേദന ഉണ്ടാക്കുന്നതാണ് സർവിക്കോജനിക് ഹെഡ്ഐക്ക്.. ഇതിൽ രോഗിക്ക് വേദന ഉണ്ടാവുന്നത് തലയിലാണ്.. പക്ഷേ യഥാർത്ഥത്തിൽ വേദന ഉണ്ടാക്കുന്നത് നമ്മുടെ കഴുത്ത് ആയിരിക്കും..
അപ്പോൾ എങ്ങനെയാണ് ഇത്തരത്തിലുള്ള ആളുകൾക്ക് തലവേദന ഉണ്ടാവുന്നത്.. സാധാരണയായി കഴുത്തിന്റെ പുറകുവശത്തു നിന്ന് തലയിലേക്ക് റേഡിയറ്റ് ചെയ്യുന്ന രീതിയിലാണ് വേദന ഉണ്ടാവുക.. അത് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒരു ബുദ്ധിമുട്ട് ആയിരിക്കും.. സാധാരണ ജോലി ചെയ്യുന്ന ആളുകൾക്ക് വൈകുന്നേരം ആകുമ്പോഴേക്കും ഈ വേദന സ്റ്റാർട്ട് ചെയ്യും.. തുടക്കത്തിൽ കഴുത്തിന്റെ പുറകുവശത്ത് ആയിരിക്കും സ്റ്റാർട്ട് ചെയ്യുന്നത്.. പിന്നീട് അത് മെല്ലെ മെല്ലെ തലയിലേക്ക് വ്യാപിക്കും..
അതുപോലെ കണ്ണിലേക്ക് വ്യാപിക്കും.. ഇതെങ്ങനെയാണ് സ്റ്റാർട്ട് ചെയ്യുന്നത്.. സാധാരണയായി പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയും അതുപോലെതന്നെ വ്യക്തമായ കാരണങ്ങളോടുകൂടിയും ഹെഡ്ഐക്ക് ഉണ്ടാവാം.. വ്യക്തമായ കാരണം എന്ന് ഉദ്ദേശിക്കുന്നത് മുൻപ് കഴുത്തിന് ആക്സിഡൻറ് പറ്റിയ ആളുകൾക്ക് കഴുത്തിന്റെ ഉള്ളിലുള്ള പേശികൾക്കും എല്ലുകൾക്കും അതിനുള്ളിലെ ജോയിൻറ്കൾക്ക് പരിക്ക് പറ്റും..