എന്താണ് സ്ട്രോക്ക് എന്ന് നമുക്ക് പരിശോധിക്കാം.. നമ്മുടെ ശരീരത്തിലെ ചലനങ്ങൾ നിയന്ത്രിക്കുന്നത് ബ്രെയിൻ ആണ് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ.. ബ്രെയിനിൽ എന്തെങ്കിലും ഒരു ഡാമേജ് ഉണ്ടാവുമ്പോൾ അത് രക്തം ബ്ലോക്ക് ആകുന്നതിലൂടെയും.. അല്ലെങ്കിൽ രക്തക്കുഴൽ പൊട്ടുന്നതിലൂടെയും ആണ് സംഭവിക്കുന്നത്.. ഇതിനെയാണ് നമ്മൾ സ്ട്രോക്ക് എന്ന് പറയുന്നത്.. സ്ട്രോക്ക് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്.. 80 ശതമാനത്തിൽ അധികവും ഇസ്കെമിക് സ്ട്രോക്ക് പറയുന്നത്..
ഇവർ തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞുപോകുന്നത് മൂലം ഉണ്ടാകുന്നവയാണ്.. ഏകദേശം 20 ശതമാനത്തിൽ അധികം രക്തക്കുഴൽ പൊട്ടിയിട്ടുള്ള രക്തസ്രാവം കൊണ്ടാണ് ഉണ്ടാവുന്നത്.. ഈ രക്തസ്രാവം പ്രധാനമായും രണ്ട് രീതിയിലാണ് ഉള്ളത്.. ഒന്നാമത്തേത് ഹൈപ്പർ ടെൻഷൻ കൊണ്ട് രക്തക്കുഴലുകൾ പോട്ടാം..
അല്ലെങ്കിൽ രക്തക്കുഴലുകളിൽ ഉണ്ടാവുന്ന ചെറിയ മുഴകൾ പൊട്ടിയിട്ട് ഉണ്ടാവുന്നത്.. ഈ സ്ട്രോക്ക് പലപ്പോഴും കണ്ടുപിടിക്കാനാണ് ബുദ്ധിമുട്ടുണ്ടാവുന്നത്.. നിങ്ങൾ ഒരു രോഗി പെട്ടെന്ന് തളർച്ച അനുഭവപ്പെടുകയാണെങ്കിൽ അത് സ്ട്രോക്ക് ആണോ എന്ന് എങ്ങനെ കണ്ടുപിടിക്കാം എന്ന് ഞാൻ പറയാം.. ആദ്യം നിങ്ങൾ രോഗിയോടെ സംസാരിച്ചു നോക്കുക അവർക്ക് കൃത്യമായി മറുപടി നൽകാൻ കഴിയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക..