നെഞ്ചിരിച്ചിൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും.. ഇവ അപകടകാരിയായ രോഗമാണോ.. വിശദമായി അറിയുക..

ജീവിതത്തിൽ ഒരിക്കലെങ്കിലും നെഞ്ചരിച്ചിൽ അനുഭവപ്പെടാത്ത ആളുകൾ വളരെ ചുരുക്കം ആണ്.. എന്താണ് ഈ നെഞ്ചരിച്ചൽ എന്തിനെക്കുറിച്ചാണ് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്നത്.. നെഞ്ചെരിച്ചിൽ എന്നുപറയുന്നത് ഒരു രോഗലക്ഷണം ആണ്.. വയറിൽ സാധാരണ നമ്മുടെ ദഹനത്തിന് ആവശ്യമായ അമ്ലം അന്ന് നാളത്തിലേക്ക് തികട്ടി കയറി വരുമ്പോൾ ഉണ്ടാകുന്ന ലക്ഷണമാണ് നെഞ്ചെരിച്ചിൽ.. ഇതിൻറെ കൂടെ പൂളിച്ചു തികട്ടൽ ആളുകൾ കിടക്കുമ്പോൾ തിരിയുമ്പോഴും നെഞ്ചിരിച്ചിൽ അധികം ആവാനുള്ള സാധ്യത ഉണ്ട്..

ഇതൊക്കെയാണ് പ്രധാനപ്പെട്ട നെഞ്ചിരിച്ചിൽ എന്ന പ്രശ്നത്തിന്റെ ലക്ഷണങ്ങൾ.. പൊതുവേ മേജർ ആയിട്ടുള്ള വലിയ കോംപ്ലിക്കേഷനുകൾ ഒന്നും ഇല്ലാത്ത ഒരു അസുഖമാണ് എന്നുണ്ടെങ്കിൽ പലപ്പോഴും ഇത് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു അസുഖമാണ്.. മിക്കപ്പോഴും മരുന്നുകൾ കഴിച്ചു കഴിയുമ്പോൾ താൽക്കാലികമായി ഈ നെഞ്ചരിചൽ ന് ഒരു ആശ്വാസം ലഭിക്കുമെങ്കിലും ഇത് നിർത്തി കഴിയുമ്പോൾ ഇത് വീണ്ടും തിരിച്ചുവരും..

അതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സാധാരണ നമ്മുടെ അന്നനാളവും ആമാശയവും കുടിച്ചിരുന്ന ഭാഗം ഒരു വാൽവ് പോലെയാണ്.. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഈ വാൽവ് തുറക്കുകയും ഇത് ഉള്ളിലേക്ക് കയറി കഴിയുമ്പോൾ അടയുകയും വേണം.. ചിലർക്ക് ഇത് ലൂസ് ആയി കഴിയുമ്പോൾ വയറിലുള്ള ആസിഡ് മുകളിലേക്ക് വരും.. അപ്പോൾ നമ്മൾ കുനിയുമ്പോൾ വയറിനകത്തുള്ള പ്രഷർ കാരണം ഈ തികട്ടൽ കൂടുകയും ചെയ്യും..

Leave a Reply

Your email address will not be published. Required fields are marked *