നമ്മുടെ ഇടയിൽ ഇപ്പോൾ ഒരുപാട് ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ വളരെയധികം കൂടി വരുന്നുണ്ട്.. നമുക്കറിയാം ലോകത്തിലെ തന്നെ മരണകാരണങ്ങളിൽ വളരെയധികം മുന്നിട്ടു നിൽക്കുന്ന അസുഖം തന്നെയാണ് ഹാർട്ട് അറ്റാക്ക്.. അത് അമേരിക്കയിൽ പറയുകയാണെങ്കിൽ നാലിൽ ഒരാൾക്ക് അറ്റാക്ക് വരുന്നു അതിൽ തന്നെ അഞ്ചിൽ ഒരാൾക്ക് സൈലൻറ് അറ്റാക്ക് വരുന്നു.. അങ്ങനെ പലതരം കണക്കുകൾ ഉണ്ട്.. ഏകദേശം ഒരു കണക്കിൽ 40 സെക്കൻഡിൽ തന്നെ ഇതുമൂലം ഒരാൾ മരിക്കുന്നു എന്നുവരെ നമ്മുടെ കണക്കുകൾ സൂചിപ്പിക്കുന്നു..
കഴിഞ്ഞദിവസം വളരെ ചെറിയ പ്രായത്തിൽ തന്നെ അതായത് 20 വയസ്സുള്ള ഒരാൾക്ക് അറ്റാക്ക് വന്നതായി നമ്മൾ വായിച്ചു.. അപ്പോൾ ആ പ്രായത്തിൽ ഒക്കെ അറ്റാക്ക് വരുമോ.. ഇത്രയും വലിയ പ്രശ്നം ചെറുപ്രായത്തിൽ തന്നെ വരുമോ എന്നത് പലർക്കും സംശയമാണ്.. സത്യം പറയുകയാണെങ്കിൽ നമ്മൾ ജനിച്ച സമയം മുതൽ തന്നെ ജനിതകമായി തകരാറുകൾ അപ്പോൾ തന്നെ കണ്ടുതുടങ്ങും.. ഇത് ഒന്നുകൂടി വലുതാകുമ്പോൾ ആയിരിക്കും വാൽവ് തകരാറുകൾ കണ്ടുപിടിക്കുന്നത്..
ഇത് ഒന്നുമില്ലാതെ നോർമൽ ആയ ഹാർട്ട് ആണെങ്കിലും ഒരു പ്രശ്നമില്ലാതെ പോയി കഴിഞ്ഞാലും ഒരു പ്രായം എത്തുമ്പോൾ നമ്മുടെ ലൈഫിൽ വരുന്ന കുറെ ചെയ്ഞ്ചുകൾ അതായത് വീട്ടിലിരിക്കുമ്പോൾ നമ്മൾ വീട്ടിലെ ആഹാരം കഴിച്ചിരിക്കും.. ഒരു സ്വയം പര്യാപ്തത നേടുന്ന സമയത്ത് നമ്മൾ ഏറ്റവും കൂടുതൽ കഴിക്കുന്നത് പുറത്തുപോയി കഴിക്കുന്ന ഫാസ്റ്റ് ഫുഡുകൾ ആയിരിക്കും..